മൂവി ഡെസ്ക് Last Updated: 29 March 2026, 11:17 AM IST സഹപ്രവർത്തകരുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായോ എന്ന കാര്യത്തിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. രാജ് ബി. ഷെട്ടി, ഋഷഭ് ഷെട്ടി, രുക്മിണി വസന്ത് | ഫോട്ടോ: മാതൃഭൂമി, PTI, Instagram ത ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് സഹപ്രവർത്തകരെ അൺഫോളോ ചെയ്ത് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി . നടി രുക്മിണി വസന്ത് , നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി എന്നിവരെയാണ് അദ്ദേഹം ഫോളോ ചെയ്യുന്ന ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. To advertise here, ഋഷഭ് ഷെട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ കാന്താര: ചാപ്റ്റർ 1-ന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതിനുപിന്നാലെയാണ് സഹപ്രവർത്തകരേയും അദ്ദേഹം അൺ ഫോളോ ചെയ്തത്. അതേസമയം ഋഷഭിനെ രാജും രുക്മിണിയും ഫോളോ ചെയ്യുന്നുണ്ട്. വിവിധ സിനിമാ ട്രാക്കർമാരും ആരാധകരുമാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സഹപ്രവർത്തകരുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായോ എന്ന കാര്യത്തിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, ഇതുവരെ ഈ വിഷയത്തിൽ ഋഷഭ് ഷെട്ടിയോ മറ്റ് താരങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഭാര്യ പ്രഗതി ഷെട്ടി, ഋഷഭ് ഷെട്ടി ഫിലിംസ്, ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ എന്നിവരെ മാത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ജയ് ഹനുമാൻ ആണ് ഋഷഭ് ഷെട്ടിയുടേതായി വരാനിരിക്കുന്ന ചിത്രം. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. Content Highlights: Actor-director Rishab Shetty has sparked intense social media speculation after unfollowing close colleagues Raj B. Shetty, Rukmini Vasanth, and his Kantara producers Hombale Films on Instagram. Published: 29 Mar 2026, 11:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാജിനേയും രുക്മിണിയേയും അൺഫോളോ ചെയ്ത് ഋഷഭ്; കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച
M
MathrubhumiSource Link
about 1 month ago