രാജ്യത്തുടനീളം പരിഭ്രാന്തി പരത്തിയ ആയിരത്തിലധികം ബോംബ് ഭീഷണി; ഒടുവിൽ ആളെ കണ്ടെത്തി, ഒരു തൊഴിലുമില്ല

രാജ്യത്തുടനീളം പരിഭ്രാന്തി പരത്തിയ ആയിരത്തിലധികം ബോംബ് ഭീഷണി; ഒടുവിൽ ആളെ കണ്ടെത്തി, ഒരു തൊഴിലുമില്ല

M
MathrubhumiSource Link
ബെംഗളൂരു: രാജ്യത്തുടനീളമുള്ള പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും വട്ടംകറക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ ഒടുവിൽ പിടികൂടി. കർണാടകയിലെ മൈസൂരുവിൽ നിന്ന് 47 വയസ്സുള്ള ഒരു തൊഴിൽരഹിതനായ ആളെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനിവാസ് ലൂയിസ് എന്നാണ് ഇയാളുടെ പേര്. 1100 ലധികം വ്യാജ ബോംബ് ഭീഷണികളാണ് ഇയാൾ അയച്ചതെന്നാണ് കണ്ടെത്തൽ. സ്‌കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ സന്ദേശങ്ങൾ രാജ്യത്തുടനീളം വലിയ പരിഭ്രാന്തിയും തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. To advertise here, വ്യാഴാഴ്ച ഡൽഹി പോലീസും ലോക്കൽ പോലീസും സംയുക്തമായി നടത്തി ഓപ്പറേഷനിലൂടെയാണ് ഇയാൾ വ്യാഴാഴ്ച പിടിയിലായത്. ഒരു വാടക വീട്ടിൽ താമസിക്കുകയായിരുന്നു ശ്രീനിവാസ്. ഡൽഹി ഹൈക്കോടതി, നിയമസഭ, വിവിധ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടുത്തിടെ ബോംബ് ഭീഷണികൾ ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങളിൽ ഒഴിപ്പിക്കലുകൾ നടത്തുകയും സാധാരണ പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകുകയും ചെയ്തിരുന്നു. ഇവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളിൽ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അത്തരം ഒരു സംഭവത്തിൽ, ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ തുടർന്ന് നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു സ്വദേശിയും ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനിവാസ് ലൂയിസ് നിലവിൽ തൊഴിൽരഹിതനാണ്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ അമ്മയോടൊപ്പം കഴിയുകയാണ് ഇദ്ദേഹം. മാനസിക സംഘർഷത്തിലായിരിക്കാം ഇയാൾ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചനകളെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായിട്ടാണ് കോടതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളെ ഇയാൾ ലക്ഷ്യമിട്ടതെന്ന്' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്ന്, ഡൽഹി പോലീസ് മൈസൂരുവിലേക്ക് ഒരു സംഘത്തെ അയച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ, രാജ്യത്തുടനീളം 1,100-ൽ അധികം ഭീഷണി സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചതായി പറയുന്നു. ഇമെയിലുകൾ വഴിയും മറ്റ് ആശയവിനിമയ മാർഗ്ഗങ്ങൾ വഴിയുമാണ് ഭീഷണികൾ അയച്ചത്. 'ഡൽഹിയിലെത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇയാളുടെ കൃത്യമായ ലക്ഷ്യം കണ്ടെത്താനാകുകയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനയ്ക്കിടെ ഒരു ലാപ്ടോപ്പും നിരവധി സിം കാർഡുകളും കണ്ടെടുത്തു. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിലെ കോടതികൾക്കും അടുത്തിടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. Content Highlights: Srinivas Louis arrested in Mysuru for over 1100 hoax bomb threats., Targets included schools, high courts, and government offices., Joint operation by Delhi and local police led to the arrest Published: 30 Mar 2026, 09:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യത്തുടനീളം പരിഭ്രാന്തി പരത്തിയ ആയിരത്തിലധികം ബോംബ് ഭീഷണ… | Boolokam