Education desk Last Updated: 16 March 2026, 09:54 PM IST പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി ന്യൂഡൽഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലുമായി 13,000-ത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചു. തിങ്കളാഴ്ച പാർലമെന്റിൽ ഉന്നയിച്ച രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് വിവരം പങ്കുവെച്ചത്. To advertise here, കേന്ദ്രീയ വിദ്യാലയങ്ങളിൽ 8618 അധ്യാപക തസ്തികകളും നവോദയ വിദ്യാലയങ്ങളിൽ 5083 തസ്തികകളുമാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. പുതിയ സ്കൂളുകൾ ആരംഭിക്കുന്നത് മൂലവും ജീവനക്കാരുടെ വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ കാരണവുമാണ് ഇത്തരം ഒഴിവുകൾ ഉണ്ടാകുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഒഴിവുകൾ നികത്തുക എന്നത് തുടർച്ചയായ പ്രക്രിയയാണെന്നും ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് നിയമങ്ങൾ അനുസരിച്ച് ഇവ നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അധ്യാപകരുടെ കുറവ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ താൽക്കാലിക അടിസ്ഥാനത്തിൽ കരാർ അധ്യാപകരെ നിയമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകരുടെ കുറവുണ്ടെങ്കിലും വിദ്യാലയങ്ങളുടെ പഠനനിലവാരത്തെ അത് ബാധിച്ചിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. വർഷങ്ങളായി കെവി.കളിലും എൻവി.കളിലും ലഭിക്കുന്ന മികച്ച പരീക്ഷാ ഫലങ്ങൾ ഇതിന് തെളിവാണെന്നും വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Over 13,000 teacher vacancies reported across KVS and JNV schools Published: 16 Mar 2026, 09:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാജ്യത്തെ കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളിൽ 13,000-ത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
M
MathrubhumiSource Link
about 2 months ago