ദുബായ്: സാമൂഹികമാധ്യമങ്ങളിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ 10 പേരെ അറസ്റ്റ് ചെയ്യാൻ യു.എ.ഇ. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണക്കായി കോടതിയിലേക്ക് മാറ്റി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭീതി പടർത്താനും പ്രതികൾ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. To advertise here, വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ ചെറുക്കുന്ന യഥാർഥ ദൃശ്യങ്ങൾക്കൊപ്പം നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകളും ഇവർ പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു. രാജ്യത്തെ പ്രധാനയിടങ്ങളിൽ സ്ഫോടനങ്ങൾ നടക്കുന്നതായും വൻതോതിൽ പുക ഉയരുന്നതായും കാണിക്കുന്ന ദൃശ്യങ്ങൾ ഇതിലുൾപ്പെടും. ജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കാൻ കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള വീഡിയോകളും ഇവർ നിർമ്മിച്ചതായി അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ അപകടദൃശ്യങ്ങൾ യുഎ.ഇ.യിലേതാണെന്ന വ്യാജേന പ്രചരിപ്പിക്കുകയും സൈനിക താവളങ്ങൾ തകർക്കപ്പെട്ടതായി തെറ്റായ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇത്തരം ദൃശ്യങ്ങൾ ശത്രുക്കൾക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായകമാകുമെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കാരണമാകുമെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. പിടിക്കപ്പെട്ട പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കുമെന്ന് അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. സൈബർ ഇടങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരം പ്രവർത്തനങ്ങൾ നടത്തുന്നതിനോട് വിട്ടുവീഴ്ചയുണ്ടാകില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശന നിരീക്ഷണത്തിലാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: 10 individuals arrested for spreading fake security-related videos in the UAE. Use of AI to create misleading content about air defense and explosions. Strict legal warnings issued by the Attorney General against cybercrimes. Minimum penalty of one-year imprisonment and 100,000 AED fine for offenders. Constant surveillance of digital platforms to maintain public order. Published: 14 Mar 2026, 03:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാജ്യസുരക്ഷയെ ബാധിക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ചു; യു.എ.ഇ.യിൽ 10 പേർ പിടിയിൽ, കടുത്ത ശിക്ഷ
M
MathrubhumiSource Link
about 2 months ago