രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല; വൈഭവ് പ്രൊഫഷണൽ അല്ലെന്ന് ജിതേഷ് ശർമ

രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല; വൈഭവ് പ്രൊഫഷണൽ അല്ലെന്ന് ജിതേഷ് ശർമ

M
MathrubhumiSource Link
നാഗ്പുർ: ഐപിഎൽ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ രാജസ്ഥാനായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരാനുള്ള പരിശ്രമത്തിലുമാണ്. തന്റെ അവിശ്വസനീയമായ സ്‌ട്രോക്ക്‌പ്ലേയിലൂടെ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തെ സെൻസേഷനായി മാറിയ വൈഭവിൽ നിന്ന് ആരാധകർ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്. ഐപിഎൽ തുടങ്ങാനിരിക്കേ വൈഭവിന്റെ ചില ശീലങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആർസിബി താരം ജിതേഷ് ശർമ. To advertise here, ഒരു യൂട്യൂബ് ചാനലിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ല്യേഴ്സുമായുള്ള ചർച്ചയ്ക്കിടെയാണ് ജിതേഷ് ശർമ വൈഭവിനെക്കുറിച്ച് പറഞ്ഞത്. വൈഭവ് മികച്ച കളിക്കാരനാണെന്നും പ്രൊഫഷണലാണെന്നും എബിഡി പറഞ്ഞപ്പോൾ അതിന് വിരുദ്ധമായ അഭിപ്രായമാണ് ജിതേഷ് പങ്കുവെച്ചത്. വൈഭവ് പ്രൊഫഷണലായ താരമല്ലെന്ന് ആർസിബി താരം പറഞ്ഞു. അവൻ പ്രൊഫഷണൽ അല്ല. അത് ഞാൻ പറയാം, ജിതേഷ് ഒരു ചിരിയോടെ പറഞ്ഞു. എല്ലാവരും അദ്ദേഹത്തെ പ്രൊഫഷണൽ ആക്കാൻ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെയാകുമെന്ന് ഞാൻ കരുതുന്നില്ല, കുറഞ്ഞത് മൈതാനത്തിന് പുറത്തെങ്കിലും. മൈതാനത്ത് ഒരുപക്ഷേ അങ്ങനെ ആയേക്കാം. ഞാൻ എൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്. രാത്രിയിൽ ഐസ്ക്രീം കഴിക്കരുതെന്ന് ഞാൻ അവനോട് പറയാറുണ്ട്, പക്ഷേ അവൻ അത് കേൾക്കാറേയില്ല. - ജിതേഷ് പറഞ്ഞു. വൈഭവ് മികച്ച കളിക്കാരനാണെന്നും അണ്ടർ-19 മത്സരങ്ങളിൽ അത് കണ്ടിട്ടുണ്ടെന്നുമാണ് എബിഡി പറഞ്ഞത്. ഐപിഎല്ലിലും മറ്റു ലീഗുകളിലും സ്ഥിരതയോടെ കളിക്കുകയെന്നത് എപ്പോഴും എളുപ്പമല്ല. ആ ലോകകപ്പിൽ അവൻ കളിച്ച രീതി എന്നെ വളരെ ആകർഷിച്ചു. വളരെ പ്രൊഫഷണലായിരുന്നു അത്. അവന്റെ പ്രായം കണക്കാക്കുമ്പോൾ അവിശ്വസനീയമാം വിധം പക്വതയുണ്ട്. - മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു. ഞാൻ പറയുന്നത് അവൻ കളിച്ച രീതിയെക്കുറിച്ചാണ്. അവൻ ഗെയിം പ്ലാനിൽ ഉറച്ചുനിന്നു. ഐപിഎല്ലിൽ കളിച്ച അതേ രീതിയിൽ തന്നെ കളിച്ചു. മറ്റൊരാളായി മാറാൻ അവൻ ശ്രമിച്ചില്ല. പ്രൊഫഷണൽ ആയി മാറുമെന്നും എബിഡി കൂട്ടിച്ചേർത്തു. അടുത്തിടെ പുതിയ സീസണിലെ പ്രതീക്ഷകൾ വൈഭവ് പങ്കുവെച്ചിരുന്നു. സീസണിൽ ടീമിനായി ട്രോഫി നേടുക എന്നതാണ് ലക്ഷ്യമെന്നും കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും വൈഭവ് പറഞ്ഞു. ഐപിഎല്ലിലെ ഏതെങ്കിലും റെക്കോർഡ് തകർക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകർക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡ് ഇതുവരെ ആരും തകർത്തിട്ടില്ല. 158 റൺസെടുത്ത മുൻ കിവീസ് നായകൻ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ രണ്ടാമത്. ഐപിഎല്ലിലെ പ്രഥമ മത്സരത്തിലാണ് കൊൽക്കത്തയ്ക്കായി മക്കല്ലം 158 റൺസെടുത്തത്. 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിച്ചത്. അതോടെ ഐപിഎൽ കരാർ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറി നേടിയ താരം ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറും 15 സിക്‌സും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ടൂർണമെന്റിലെ താരവും വൈഭവായിരുന്നു. ഏഴ് കളികളിൽ നിന്നായി 62.71 ശരാശരിയിലും 169.49 സ്‌ട്രൈക്ക് റേറ്റിലും 439 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. 2022-ൽ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. Content Highlights: AB de Villiers praises Vaibhav's maturity and performance at a young age., Vaibhav aims to break Chris Gayle's IPL record of 175 runs., Vaibhav is the youngest player to be signed in an IPL auction. Published: 23 Mar 2026, 07:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല; വൈഭവ്… | Boolokam