രാഷ്ട്രീയനേതാക്കൾക്ക് ഇടുക്കിയിൽ ‘വനവാസം’

രാഷ്ട്രീയനേതാക്കൾക്ക് ഇടുക്കിയിൽ ‘വനവാസം’

തൊടുപുഴ: തിരഞ്ഞെടുപ്പിനുശേഷം നേതാക്കൾക്ക് ഇടുക്കിയിൽ വനവാസം. രാഷ്ട്രീയ വനവാസമല്ല മറിച്ച് പ്രചാരണകാലത്തിന്റെ വീർപ്പുമുട്ടലുകൾ ഇല്ലാതാക്കാനാണ് നേതാക്കൾ കാടുകയറുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടുക്കിയിലെത്തിയതിന് പിന്നാലെ യു.ഡി.എഫിലെ പ്രമുഖ നേതാവായ ഷിബു ബേബിജോണാണ് വേനലിൽ ഇടുക്കിയുടെ ഇളം തണുപ്പ് തേടിയെത്തിയത്. വണ്ടിപ്പെരിയാർ 62-ാം മൈലിലുള്ള തൊണ്ടിയാർ എസ്റ്റേറ്റിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ അദ്ദേഹം അവർക്കൊപ്പം മേഖലയിലൂടെ ട്രെക്കിങ്ങും നടത്തി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വയറലായി. To advertise here, ചവറയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായാണ് മുൻമന്ത്രികൂടിയായ ഷിബു ബേബി ജോൺ മത്സരിച്ചത്. കഴിഞ്ഞ രണ്ടുതവണയായി അദ്ദേഹത്തിന്റെ പാർട്ടി, ആർ.എസ്.പി.ക്ക് നിയമസഭയിൽ ആരെയും എത്തിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടമാണ് അവിടെ നടന്നത്. നേരത്തേ, വി.ഡി. സതീശൻ പീരുമേട്ടിലെ റിസോർട്ടിലെത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ മുന്നണി പരാജയപ്പെട്ടാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോട് ഇടുക്കിയിലെ സന്ദർശനത്തെ കൂട്ടിവായിച്ചിരുന്നു. വനവാസമെന്ന വാഗമണ്ണിലെ റിസോർട്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തതും കൗതുകമായി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഇടുക്കി സന്ദർശനം. മണ്ഡലങ്ങളിൽ പ്രചാരണരംഗത്ത് സജീവമായിരുന്ന മൂന്ന് മുന്നണികളിലെയും പല പ്രമുഖ നേതാക്കളും തണുപ്പ് തേടി ഇടുക്കിയിലേക്കുതന്നെയാണ് എത്തുന്നത്. പൊള്ളുന്ന വെയിലാണെങ്കിലും വാഗമണ്ണും മൂന്നാറും പീരുമേടും പോലെയുള്ള സ്ഥലങ്ങളിൽ രാത്രി ലഭിക്കുന്ന തണുപ്പാണ് ഇവരെ മലകയറ്റുന്നത്. വേനൽമഴ കൂടി എത്തിയതോടെ കൂടുതൽപേർ എത്തുമെന്നാണ് പ്രതീക്ഷ. Content Highlights: Political leaders are visiting Idukki to recover from 2026 election campaign stress., Prominent figures like VD Satheesan and Shibu Baby John spotted in Idukki resorts., The trend highlights a mix of political downtime and regional tourism promotion., High demand for Idukki's cooler climate during the intense 2026 summer period. Published: 22 Apr 2026, 08:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഷ്ട്രീയനേതാക്കൾക്ക് ഇടുക്കിയിൽ ‘വനവാസം’ — Mathrubhumi | B… | Boolokam