തിരുപ്പൂർ : കാറിൽ കൊണ്ടുപോവുകയായിരുന്ന നാംതമിഴർ കക്ഷിയുടെ ചിഹ്നം പതിച്ച ബനിയനുകൾ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കക്ഷിയുടെ വിവരസാങ്കേതികവിദ്യ വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹിയായ സേലം മേട്ടൂർ സ്വദേശി സദ്ദാം ഹുസൈന്റെ (40) കാറിലുണ്ടായിരുന്ന 50 ബനിയനാണ് പിടിച്ചെടുത്തത്. തിരുപ്പൂർ അങ്കേരിപാളയം റോഡിൽനടന്ന വാഹനപരിശോധനയ്ക്കിടെയാണ് സദ്ദാം ഹുസൈന്റെ കാറിലെ ഡിക്കിയിൽവെച്ചിരുന്ന ബനിയനുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുപ്പൂരിൽ ഓർഡർകൊടുത്ത് വാങ്ങിയ ബനിയനുകൾ മേട്ടൂരിലേക്ക് കൊണ്ടുപോവുകയാണെന്ന് സദ്ദാം ഹുസൈൻ പറഞ്ഞെങ്കിലും അത് തെളിയിക്കുന്ന രേഖകൾ കാണിക്കാനാകാത്തതിനാൽ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. നാം തമിഴർ കക്ഷിയുടെ തിരുപ്പൂർ ജില്ലാഭാരവാഹികൾ, ബനിയനുകൾ മുറപ്രകാരമാണ് വാങ്ങിയിരിക്കുന്നതെന്നും അതിനാൽ പിടിച്ചെടുക്കാനാവില്ലെന്നും ഉദ്യോഗസ്ഥരോട് വാദിച്ചു. എന്നാൽ, രേഖകൾ കൈവശമില്ലാത്തതിനാൽ വിട്ടുതരാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കയായിരുന്നു. To advertise here, സ്കൂൾ യൂണിഫോം പിടിച്ചെടുത്തു തിരുപ്പൂർ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുപ്പൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ വാനിൽ കൊണ്ടുപോകുകയായിരുന്ന സ്കൂൾ യൂണിഫോം വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 2.88 ലക്ഷം രൂപ മതിപ്പുള്ള 1,900 യൂണിഫോമുകൾ അതിലുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തിരുപ്പൂർ വേലംപാളയത്ത് ഷൺമുഖം എന്ന വ്യവസായിയുടേതായിരുന്നു ഇവ. മുംബൈയിലെ ഒരു സ്വകാര്യ സ്കൂളിൽനിന്നുള്ള ഓർഡറാണെന്നും അത് തീവണ്ടിയിൽ കയറ്റി അയക്കാൻ കൊണ്ടുപോകുകയാണെന്നും ഷൺമുഖം പറഞ്ഞെങ്കിലും രേഖകൾ കൈവശമില്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത കെട്ടുകൾ തിരുപ്പൂർ കോർപറേഷൻ ഓഫീസിലെത്തിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. Published: 27 Mar 2026, 03:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാഷ്ട്രീയപാർട്ടി ചിഹ്നമുള്ള ബനിയനുകൾ പിടിച്ചെടുത്തു
M
MathrubhumiSource Link
about 1 month ago