രാഹുലിന്റെ പാരഡിക്ക് ബൃന്ദയുടെ മറുപടി; ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’

രാഹുലിന്റെ പാരഡിക്ക് ബൃന്ദയുടെ മറുപടി; ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’

M
MathrubhumiSource Link
തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. To advertise here, വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ആദ്യം ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി. അതു വിജയിച്ചില്ല. അപ്പോഴാണ് എസ്.ഡി.പി.ഐ. ബന്ധവുമായെത്തുന്നത്. കോൺഗ്രസിനും എൻ.ഡി.എ.യ്ക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കേരളത്തിലേതുമായി താരതമ്യംചെയ്യാൻ ധൈര്യമുണ്ടോ. അല്ലാതുള്ള ആരോപണങ്ങളോട് ‘പോ മോനേ ദിനേശാ’ എന്നേ പറയാനുള്ളൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. Content Highlights: Brinda Karat responds to Rahul Gandhi's parody regarding the Sabarimala gold scam. Published: 01 Apr 2026, 09:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഹുലിന്റെ പാരഡിക്ക് ബൃന്ദയുടെ മറുപടി; ‘പോറ്റിയെ സോണിയയെ കാ… | Boolokam