ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് താരവും ഹിമാചൽ പ്രദേശിൽനിന്നുള്ള എംപിയുമായ കങ്കണാ റണാവത്ത്. വനിതാസംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ രാഹുൽ നടത്തിയ വിമർശനമാത്മകമായ പ്രസംഗത്തിന് പിന്നാലെയാണ് അവരുടെ പ്രതികരണം. To advertise here, അദ്ദേഹത്തെ (രാഹുൽ ഗാന്ധി) കേട്ടിരിക്കുക എന്നത് അരോചകമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ബാല്യകാല മാനസികാഘാതങ്ങളിലൂടെ കടന്നുപോവുകയാണ്. അതൊരു ശല്യമായിരുന്നു. അദ്ദേഹത്തോട് നിർത്താൻ സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. അദ്ദേഹം പാർലമെന്റിനെ പരിഹസിച്ചു, വാർത്താ ഏജൻസിയോട് കങ്കണ പ്രതികരിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലിന് വനിതാസംവരണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുക്കവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം തട്ടിയെടുത്ത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പുഭൂപടം മാറ്റിവരക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. Content Highlights: Kangana Ranaut labels Rahul Gandhi's parliamentary conduct as annoying., Rahul Gandhi claims the 2026 bill misrepresents state demographics., The ongoing debate highlights deep ideological divides in the 2026 Lok Sabha session. Published: 17 Apr 2026, 08:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാഹുലിന്റെ സംസാരം അരോചകമാണ്, വല്ലാത്ത ശല്യം- പരിഹസിച്ച് കങ്കണ
M
MathrubhumiSource Link
23 days ago