രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി; കോഴിക്കോട്ടെ പരിപാടിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി; കോഴിക്കോട്ടെ പരിപാടിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും

M
MathrubhumiSource Link
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് രാഹുൽ കേരള സന്ദർശനം മാറ്റിവച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം വൻ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. To advertise here, രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്. Content Highlights: Rahul Gandhi's Kerala visit cancelled due to family emergency., Sonia Gandhi hospitalized at Sir Ganga Ram Hospital, Delhi., Mallikarjun Kharge to replace Rahul Gandhi at UDF conventions., Sonia Gandhi's health condition is currently stable under observation. Published: 25 Mar 2026, 02:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി; കോഴിക്കോട്ടെ പരിപ… | Boolokam