പത്തനംതിട്ട : രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രചാരണ യോഗത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.30 മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. To advertise here, അടൂർ, പന്തളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ തോലുഴം ജങ്ഷനിൽനിന്ന് തിരിഞ്ഞുപോകണം. മൈലപ്ര, കുമ്പഴ, സെയ്ന്റ് പീറ്റേഴ്സ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും. പ്രമാടം, പൂങ്കാവ്, മല്ലശ്ശേരി എന്നീ ഭാഗങ്ങളിൽനിന്ന് വി.വി.ഐ.പി. റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല. തിരുവല്ല, കടമ്മനിട്ട ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങളും സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് വഴി പോകണം. അടൂർ : തിങ്കളാഴ്ച അടൂരിൽ രാഹുൽ ഗാന്ധി വരുന്നതിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ പത്തുമുതലാണ് നിയന്ത്രണം. കായംകുളത്തുനിന്നും പുനലൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് വഴി വടക്കടത്തുകാവ് വഴി പറക്കോട് ഭാഗത്തേക്കും പോകണം. കൊട്ടാരക്കരയ്ക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് വഴി പോകേണ്ടതും കായംകുളത്തുനിന്നും പത്തനംതിട്ടയ്ക്ക് പോകേണ്ട വാഹനങ്ങൾ ഹോളിക്രോസ് ഹോസ്പിറ്റൽ ജങ്ഷൻ വഴി മാമൂട് വഴി ആനന്ദപ്പള്ളി വഴി പോകേണ്ടതാണ് പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ ഏഴംകുളത്തു നിന്ന് തിരിഞ്ഞ് ഏനാത്ത് വഴി പോകണം. പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ പറക്കോട് നിന്നും തിരിഞ്ഞ് ചിരണിക്കൽ വഴി ആനന്ദപ്പള്ളി വഴി പോകണം. പരിപാടിക്കായി എത്തിച്ചേരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ: സെയ്ന്റ് തോമസ് പാരിഷ് ഹാൾ കണ്ണംകോട്, തിരുഹൃദയ പള്ളി ഗ്രൗണ്ട്, ഐ.ഡി.ബി.ഐ ബാങ്കിന് സമീപം, പാർഥസാരഥി ക്ഷേത്ര ഗ്രൗണ്ട്. Published: 30 Mar 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാഹുൽ ഗാന്ധിയുടെ യോഗം; അടൂരിലും പത്തനംതിട്ടയിലും ഗതാഗതനിയന്ത്രണം
M
MathrubhumiSource Link
about 1 month ago