കൊച്ചി: ഷാഫി പറമ്പിലായാലും രാഹുൽ മാങ്കൂട്ടത്തിലായാലും പാലക്കാട്ട് ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒന്നരവർഷംകൊണ്ട് 13 വീടുകൾ രാഹുൽ പാലക്കാട്ട് നിർമിച്ചിട്ടുണ്ട്. ഇനിയും വീടുകൾ പൂർത്തിയാകാനുണ്ട്. അതെല്ലാം ഏറ്റെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് രമേഷ് പിഷാരടി. To advertise here, പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥിയായി പ്രചാരണത്തിന് ഇറങ്ങുംമുന്നേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ താൻ പിന്തുണച്ചെന്നത് ആ സമയത്തുവന്ന ഒരു തലക്കെട്ട് മാത്രമാണ്. ആ ഘട്ടത്തിൽ രാഹുലിനെതിരേ പരാതി ഉണ്ടായിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെപേരിൽ ഉള്ള കേസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയിലാണ്. തെറ്റുകാരനല്ലെങ്കിലും ആണെങ്കിലും അദ്ദേഹമാണ് അനുഭവിക്കേണ്ടത് -രമേഷ് പിഷാരടി പറഞ്ഞു. പാലക്കാട്, പാർട്ടി നൽകിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് മത്സരത്തിന് ഇറങ്ങുന്നത്. ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. Content Highlights: Pisharody commits to completing 13 housing projects initiated by Rahul Mamkootathil., Pisharody emphasizes his responsibility as a Congress candidate in Palakkad., Confirmation that Mammootty's blessings were sought before entering the campaign., Pisharody's stance on legal cases involving his predecessor. Published: 19 Mar 2026, 04:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ലകാര്യങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് രമേഷ് പിഷാരടി
M
MathrubhumiSource Link
about 2 months ago