രൂപ കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; ഇന്ത്യ വലിയ വിലക്കയറ്റ ഭീഷണിയിലെന്ന് രാഹുൽ ഗാന്ധി

രൂപ കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; ഇന്ത്യ വലിയ വിലക്കയറ്റ ഭീഷണിയിലെന്ന് രാഹുൽ ഗാന്ധി

M
MathrubhumiSource Link
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വിലക്കയറ്റ ഭീഷണി നേരിടുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുയാണെന്നും രൂപയുടെ മൂല്യം ഇടിയുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് മോദി സർക്കാരിന് കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്നും രാഹുൽ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു. To advertise here, അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിപ്പിക്കുകയും ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 93.53-ലേക്ക് കൂപ്പുകുത്തിക്കുകയും ചെയ്തു. അത് ഉടൻതന്നെ 100-ലേക്ക് എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രൂപയുടെ മൂല്യത്തകർച്ചയും ഇന്ധനവില വർധനവും എല്ലാ കുടുംബങ്ങളെയും നേരിട്ട് ബാധിക്കും. ഉത്പാദന-ഗതാഗത ചിലവുകൾ വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഈ സാഹചര്യം ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഏറ്റവും മോശമായി ബാധിക്കും. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് ഓഹരി വിപണിയിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുത്തനെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ മോദി സർക്കാരിന് കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്ന് അദ്ദേഹം വിമർശിച്ചു. Content Highlights: Rahul Gandhi warns of rising inflation as the rupee hits record lows and fuel costs surge. Understand the economic impact on your household. Published: 21 Mar 2026, 09:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രൂപ കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; ഇന്ത്യ വലിയ വിലക്ക… | Boolokam