ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിലെ പ്രതിയായ നടൻ ദർശന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. രണ്ടാമത്തെ തവണയാണ് ജാമ്യത്തിനായി ദർശൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിൽ അന്വേഷണം വൈകിപ്പിക്കുകയാണെന്നും ജയിലിൽ മാനസിക പീഡനം നേരിടുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. To advertise here, ജയിലിൽ തന്നോട് അനീതികാട്ടുന്നു. സഹതടവുകാർ ഉപദ്രവിക്കുകയും അസഭ്യംപറയുകയും ചെയ്യുന്നത് തടയാൻ അധികൃതർ തയ്യാറാകുന്നില്ല. മറ്റുതടവുകാർക്ക് നൽകുന്ന സൗകര്യംപോലും തനിക്ക് ലഭ്യമാക്കുന്നില്ല. അന്വേഷണം അനിശ്ചിതമായി നീളുകയും ജാമ്യംനൽകാതിരിക്കുകയും ചെയ്യുന്നത് തന്റെ അഭിനയജീവിതത്തെ പ്രതിസന്ധിയിലായാക്കി -ജാമ്യാപേക്ഷയിൽ പറയുന്നു. കഴിഞ്ഞയാഴ്ച സമർപ്പിച്ച ഹർജി വാദംകേൾക്കാൻ തിങ്കളാഴ്ചത്തേക്ക്് മാറ്റുകയായിരുന്നു. നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെത്തുടർന്നാണ് ദർശന്റെ ആരാധകനായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്. Published: 04 May 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രേണുകാസ്വാമി കൊലക്കേസ്: ദർശന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ
M
MathrubhumiSource Link
about 5 hours ago
