രോഗഭീതിയിൽ ഒരു നാട്

രോഗഭീതിയിൽ ഒരു നാട്

ആശുപത്രി മാലിന്യം തോട്ടിലേക്ക് To advertise here, തൃപ്രങ്ങോട് : ആലത്തിയൂരിൽ ആശുപത്രി മാലിന്യം പ്രദേശത്തെ കടപ്പള്ളി തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെ മലിനജലമാണ് ജനവാസമേഖലയിലേക്ക് തള്ളുന്നത്. വേനലിൽ വറ്റിവരണ്ട കടപ്പള്ളി തോട്ടിലെ വെള്ളം മലിനജലമെത്തിയതോടെ കറുത്ത നിറത്തിലായിട്ടുണ്ട്. അസഹനീയമായ ദുർഗന്ധവും പുറത്തുവരുന്നുണ്ട്. കാരത്തൂർ ഭാഗം മുതൽ തൃപ്രങ്ങോട് പഞ്ചായത്തിലെ വെള്ളോട്ട്പാടം വരെ നീണ്ടു കിടക്കുന്നതാണ് കടപ്പള്ളി തോട്. മഴക്കാലത്ത് ഇതിലൂടെ വെള്ളം നിറഞ്ഞൊഴുകാറുണ്ട്. പാടത്തുനിന്നും വെള്ളം മറ്റൊരു തോട്ടിലേക്കെത്തി തിരൂർ പൊന്നാനി പുഴയിലെത്തുന്ന രീതിയിലാണ് കിടപ്പ്. മഴപെയ്താൽ ആശുപത്രി മാലിന്യം എവിടേക്കാണ് ഒഴുകുകയെന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. നേരത്തേ ഇങ്ങനെ സംഭവിച്ചപ്പോൾ ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലായെന്ന് സമീപവാസികൾ പറഞ്ഞു. വിഷയത്തിൽ തിങ്കളാഴ്ച പ്രദേശവാസികളുടെ നേതൃത്വത്തിൽ തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ആശുപത്രിയിൽ നിന്നും സമീപത്തെ പാടത്തേക്കും ഒരു കുളത്തിലേക്കും കടപ്പള്ളി തോട്ടിലേക്കും കഴിഞ്ഞ ദിവസങ്ങളിലായി മോട്ടോർ പമ്പ് ഉപയോഗിച്ച് മാലിന്യം തള്ളുന്നുണ്ടെന്നു പരാതിയിൽ പറയുന്നു. മലിനജലമെത്തിച്ചേരുന്ന വെള്ളോട്ട്പാടം കൃഷിയിടമാണ്. ഒരേസമയം മനുഷ്യരെയും പ്രകൃതിയെയും ബാധിക്കുന്ന പ്രശ്നമാണിത്. ആശുപത്രിയുടെ തെറ്റായ നടപടിക്കെതിരേ സാമൂഹികമാധ്യമങ്ങളിലും വിമർശനമുയർന്നിട്ടുണ്ട്. വേണ്ടത്ര മാലിന്യ സംസ്കരണ പ്ലാന്റ് ആശുപത്രിയിലില്ലെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ, കടപ്പള്ളി തോട്ടിലേക്ക് മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. Published: 21 Apr 2026, 03:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രോഗഭീതിയിൽ ഒരു നാട് — Mathrubhumi | Boolokam | Boolokam