രോഗികളെ കാത്ത് ഗവ. ഡയാലിസിസ് കേന്ദ്രം

രോഗികളെ കാത്ത് ഗവ. ഡയാലിസിസ് കേന്ദ്രം

20 രോഗികൾക്കുവരെ ഡയാലിസിസ് ചെയ്യാം; എത്തുന്നത് രണ്ടുപേർ മാത്രം To advertise here, കാഞ്ഞങ്ങാട്: വേണമെങ്കിൽ ദിവസേന മൂന്നു ഷിഫ്‌റ്റുകളിലായി 20 വൃക്കരോഗികൾക്കുവരെ ഡയാലിസിസ് ചെയ്യാൻ സൗകര്യമുള്ള സർക്കാർ ഡയാലിസിസ് കേന്ദ്രത്തിൽ എത്തുന്നത് കേവലം രണ്ട് രോഗികൾമാത്രം. അജാനൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആധുനിക ഉപകരണങ്ങേളാടെയും മറ്റ് സജ്ജീകരണങ്ങളോടെയും തുടങ്ങിയ ഡയാലിസിസ് കേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ഇതുവരെ കൃത്യമായി വൃക്കരോഗികൾ എത്തുന്നില്ല. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ പൊതുനന്മഫണ്ടുപയോഗിച്ചാണ് അജാനൂർ എഫ്.എച്ച്‌.സി.യുടെ ഭാഗമായി എട്ട് മെഷിനുകളോടുകൂടിയ ഡയാലിസിസ് കേന്ദ്രം തുടങ്ങിയത്. ഉദ്ഘാടനം 2024-ൽ, പ്രവർത്തനം തുടങ്ങിയത് കഴിഞ്ഞമാസം 2024 നവംബറിൽ ഉദ്ഘാടനം ചെയ്ത അജാനൂർ എഫ്.എച്ച്‌.സി. ഡയാലിസിസ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത് 16 മാസത്തെ കാത്തിരിപ്പിനുശേഷം. എഫ്.എച്ച്‌.സി.കളിൽ സംസ്ഥാനത്തെ ഡയാലിസിസ് കേന്ദ്രമെന്ന വിശേഷണവും കേന്ദ്രത്തിന് സ്വന്തമായിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച്.എ.എൽ. പൊതുനന്മഫണ്ടിൽ ഒരുകോടി ചെലവിട്ടാണ് അത്യാധുനിക ഡയാലിസിസ് യന്ത്രങ്ങൾ കേന്ദ്രത്തിലേക്ക് സൗജന്യമായി ലഭിച്ചത്. സാങ്കേതികതടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീണ്ട 16 മാസം രോഗികളെ കേന്ദ്രം പടിക്കുപുറത്ത് നിർത്തിയത്. വൈദ്യുതി, ജലശുദ്ധീകരണം തുടങ്ങിയ കാര്യങ്ങളിലായിരുന്നു സാങ്കേതികതടസ്സം. നിർമിതികേന്ദ്രം വഴി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെയാണ് കഴിഞ്ഞ മാർച്ച് 23-ന്‌ കേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയത്. കേന്ദ്രത്തിലേക്കായി പഞ്ചായത്ത് പദ്ധതിയിൽ രണ്ട് ടെക്‌നീഷ്യന്മാരെയും ഒരു സ്റ്റാഫ് നഴ്‌സിനെയും ഒരു ക്ലീനിങ് സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. ആസ്പത്രിയിൽ മൂന്ന്‌ ഡോക്ടർമാരുടെ സേവനമാണ് നിലവിലുള്ളത്. താഴ്ന്നവരുമാനക്കാർക്ക് സൗജന്യമായും മറ്റുള്ളവർക്ക് 100 രൂപയുമാണ് ഡയാലിസിസിനായി നൽകേണ്ടത്. പഞ്ചായത്ത് പരിധിയിൽതന്നെ 40-ലധികം രോഗികൾ ഡയാലിസിസിന് വിധേയമാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. കാഞ്ഞങ്ങാട് പട്ടണത്തിൽനിന്ന്‌ അഞ്ച്കിലോമീറ്റർ ദൂരമാണ് അജാനൂർ എഫ്.എച്ച്‌.സി.യിലേക്കുള്ളത്. പൊതുനന്മഫണ്ട് കൃത്യമായി ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടായാൽ ഇത്തരത്തിൽ കൂടുതൽ ഫണ്ടുലഭിക്കാനുള്ള സാധ്യത ജില്ലയെ സംബന്ധിച്ച് ഏറെ പ്രയോജനകരമാകുമെന്നകാര്യത്തിൽ സംശയമില്ല. ഇതിനായി ജനപ്രതിനിധികൾക്കൊപ്പം ഉേദ്യാഗസ്ഥസംവിധാനവും ഒരേ കാഴ്ചപ്പാടോടെ മുന്നോട്ടുവരേണ്ടതുണ്ട്. Published: 18 Apr 2026, 04:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രോഗികളെ കാത്ത് ഗവ. ഡയാലിസിസ് കേന്ദ്രം — Mathrubhumi | Boolo… | Boolokam