ടി.എസ്. ഹരികൃഷ്ണ / മാതൃഭൂമി ന്യൂസ് Last Updated: 20 April 2026, 11:19 AM IST മാര്‍ഗനിര്‍ദേശം നടപ്പായാല്‍ ആര്‍ക്കും പരസ്പരം പഴിചാരാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത് പ്രതീകാത്മക ചിത്രം | Photo: Canva തിരുവനന്തപുരം: ശസ്ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ മാർഗരേഖയുമായി ആരോഗ്യവകുപ്പ്. ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതുക്കിയ മാർഗരേഖ. കർശനമായ നിർദേശങ്ങളാണ് മാർഗരേഖയിലുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. To advertise here, ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. ശസ്ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗികളുടെ കൈയിൽ ധരിപ്പിക്കണം എന്നതാണ് മാർഗരേഖയിലെ ഒരു നിർദേശം. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഈ ബാൻഡ് ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഏതാണെന്ന് ഇതിൽ രേഖപ്പെടുത്തണം. ഓപ്പറേഷൻ തിയേറ്ററിൽ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നേഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നേഴ്‌സ് ഇൻ-ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക്‌ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്ററിന്റെ ചുമതലയുള്ള നേഴ്‌സിങ് ഓഫീസർ ഇത് വായിച്ച് ഒപ്പിടണം. ഇതിന് ശേഷം മാത്രമേ രോഗിയെ തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഉപയോഗശേഷം നശിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പായി വൈറ്റ് ബോർഡിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചശേഷം ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. പുതുക്കിയ മാർഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. Content Highlights: To prevent surgical errors like leaving instruments inside patients, the Kerala Health Department has issued a strict new protocol. Key mandates include surgical wristbands for patients, a complete ban on mobile phones in OTs, and a mandatory pre-surgery equipment count recorded on whiteboards. Published: 20 Apr 2026, 11:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രോഗിക്ക് റിസ്റ്റ് ബാൻഡ്, ഉപകരണങ്ങൾക്ക് ചെക്ക് ലിസ്റ്റ്; ശസ്ത്രക്രിയാ പിഴവുകൾ തടയാൻ മാർഗരേഖ
M
MathrubhumiSource Link
20 days ago