രോഹിത്തടക്കം ഞെട്ടി, അയ്യരുടെ പറക്കും ഫീൽഡിങ്ങിൽ ഹാർദിക് പുറത്ത്; വൈറലായി വീഡിയോ

രോഹിത്തടക്കം ഞെട്ടി, അയ്യരുടെ പറക്കും ഫീൽഡിങ്ങിൽ ഹാർദിക് പുറത്ത്; വൈറലായി വീഡിയോ

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരേ തകർപ്പൻ ജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. അപരാജിതക്കുതിപ്പ് തുടർന്ന പഞ്ചാബ് ഏഴുവിക്കറ്റിന് മുംബൈയെ കീഴടക്കി. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. പ്രഭ്‌സിമ്രാൻ സിങ്, ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളാണ് ടീമിന് കരുത്തായത്. മത്സരത്തിലെ അയ്യരുടെ ബാറ്റിങ് പ്രകടനത്തിന് പുറമേ ഫീൽഡിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിലെ ഒരു ക്യാച്ച് വൻ വൈറലായി. To advertise here, മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പുറത്താകലിന് വഴിയൊരുക്കിയ അയ്യരുടെ ഫീൽഡിങ്ങാണ് ആരാധകരുടെ കയ്യടി നേടിയത്. മുംബൈ ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. മാർക്കോ യാൻസൻ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഹാർദിക് അതിർത്തി കടത്തി. രണ്ടാം പന്ത് താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാം പന്താകട്ടെ ഹാർദിക് കൂറ്റനടിക്ക് ശ്രമിച്ചു. ലോങ് ഓണിൽ നീട്ടിയടിച്ച പന്ത് സിക്‌സറാകുമെന്ന് കരുതിയെങ്കിലും ബൗണ്ടറി ലൈനിനടുത്തുവെച്ച് അയ്യർ തടഞ്ഞു. അതിർത്തികടന്ന പന്ത് മൈതാനത്ത് വീഴും മുൻപേ അയ്യർ പറന്നുകൊണ്ട് പന്ത് കൈയ്യിലാക്കുകയും ഉടൻ തന്നെ സഹതാരത്തിന് കൈമാറുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന സാവിയർ ബാർട്ട്‌ലെറ്റ് അനായാസം കൈപ്പിടിയിലാക്കിയതോടെ ഹാർദിക് പുറത്തായി. മുംബൈ ഡഗൗട്ടിനടുത്തുവെച്ചാണ് അയ്യരുടെ മാസ്മരിക ഫീൽഡിങ്. ഡഗൗട്ടിൽ നിന്ന് രോഹിത് ശർമയും സൂര്യകുമാറും അടക്കമുള്ളവർ അവിശ്വസനീയതയോടെയാണ് ഇത് കണ്ടുനിന്നത്. ക്യാച്ചിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തേ 60 പന്തിൽ പുറത്താകാതെ 112 റൺസെടുത്ത ഓപ്പണർ ഡികോക്കിന്റെ മികവിലാണ് മുംബൈ മികച്ച സ്കോറിലെത്തിയത്. എന്നാൽ, അതേ നാണയത്തിൽ തിരിച്ചടിച്ച പഞ്ചാബ് ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്‌ (39 പന്തിൽ 80*), ശ്രേയസ് അയ്യർ (35 പന്തിൽ 66) എന്നിവരുടെ അർധസെഞ്ചുറികളോടെ വിജയത്തിലെത്തി. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന പഞ്ചാബിന്റെ തുടർച്ചയായ നാലാം ജയമാണിത്. Content Highlights: Punjab Kings achieved their fourth consecutive victory in the 2026 IPL season., Shreyas Iyer and Prabhsimran Singh scored match-winning half-centuries., A sensational fielding effort by Shreyas Iyer to dismiss Hardik Pandya went viral., Punjab successfully chased a 196-run target in just 16.3 overs. Published: 17 Apr 2026, 10:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രോഹിത്തടക്കം ഞെട്ടി, അയ്യരുടെ പറക്കും ഫീൽഡിങ്ങിൽ ഹാർദിക് പു… | Boolokam