കയിലിയാട്ടെ പാടത്ത് വിളയുന്നത് ഒരു സീസണിൽ 25 ടണ്ണിലേറെ To advertise here, ചളവറ : കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തണ്ണിമത്തൻ വള്ളികളും അവക്കിടയിലെ മഞ്ഞനിറം കയറിത്തുടങ്ങിയ ഫലങ്ങളും വല്ലപ്പുഴ റോഡിലൂടെ കയിലിയാട്ടെത്തുമ്പോഴത്തെ ഭംഗിയുള്ള കാഴ്ചയാണ്. ആറുവർഷമായി മലയാളികളുടെ റംസാൻ വൈകുന്നേരങ്ങളിലും കടുത്ത വേനലിലും ഈ പാടത്ത് വിളയുന്ന തണ്ണിമത്തൻ മധുരമുണ്ട്. വല്ലപ്പുഴ കുറുവട്ടൂർ സ്വദേശിയായ തേനാമ്പറ്റ സദക്കത്തുള്ളയാണ് ഈ മധുരപ്പാടത്തിന്റെ വിജയശില്പി. പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് കൃഷി. ഒരുവിള നെല്ലിടും. കൊയ്ത്തു കഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളിലാണ് മധുരം വിളയിക്കുന്നത്. രാസവളങ്ങൾ സദക്കത്തുള്ളയുടെ പടിക്കും പാടത്തിനും പുറത്താണ്. ജൈവരീതിയിൽ കൃഷി ചെയ്താൽ വിളവുകുറയുമെന്നതൊക്കെ വെറും പറച്ചിലാണെന്നാണ് സദക്കത്തുള്ളയുടെ ഭാഷ്യം. എടുക്കുന്ന അധ്വാനത്തിനുള്ളത് തിരിച്ചുകിട്ടുമെന്ന് ഉറപ്പാണ്. റംസാൻ വിപണിയിലേക്കുള്ള ഒരുക്കങ്ങൾ ജനുവരിയിൽ തുടങ്ങും. 60 ദിവസം കൊണ്ട് വിളവെടുക്കാം. ഒരു ഏക്കറിൽനിന്ന് പത്തുടൺവരെ വിളവു കിട്ടാറുണ്ട്. തുടക്കത്തിൽ മാത്രമാണ് മുതൽമുടക്ക് വേണ്ടത്. തുള്ളിനന രീതിയിലാണ് ജലസേചനം. അധികം പരിപാലനം ആവശ്യമില്ലെങ്കിലും ശ്രദ്ധയോടെ പാടത്തുണ്ടാകും സദക്കത്തുള്ള. വിളവെടുക്കുന്ന തണ്ണിമത്തനിലധികവും പാടത്തുതന്നെ വിറ്റുപോകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് നേരിട്ട് തണ്ണിമത്തൻ കൊണ്ടുപോകാറുണ്ട്. പ്രവാസകാലത്തെ സൗഹൃദത്തിൽനിന്നാണ് തണ്ണിമത്തൻ കൃഷിയുടെ ആശയം. പലയിടങ്ങളിൽനിന്നായി വിത്തുകളെത്തിച്ച് തുടങ്ങിയ കൃഷി. നാടൻ ഇനമായ കാന്താരി മുതൽ കടുംപച്ച നിറമുള്ള കിരണും ജോർദാനും പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന ഷുഗർ ബേബിയുമൊക്കെ ഇവിടെ വിളയും. ഉള്ള് ചുവന്നതു മാത്രമല്ല, മഞ്ഞയും ഇവിടെയുണ്ട്. നിറത്തിലും മധുരത്തിലും ഞാനാണ് ഗ്യാരണ്ടിയെന്ന് സദക്കത്തുള്ള. വേനൽ കണക്കാക്കി വിതച്ച രണ്ടാമത്തെ വിളവ് പതിനഞ്ച് ദിവസംകൊണ്ട് മൂപ്പെത്തും. Published: 19 Mar 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റംസാൻ വിപണിയിൽ ഹിറ്റായി സദക്കത്തുള്ളയുടെ തണ്ണിമത്തൻ
M
MathrubhumiSource Link
about 2 months ago