റാസൽഖൈമ സാമ്പത്തികമേഖലയിൽ വൻപുരോഗതി

റാസൽഖൈമ സാമ്പത്തികമേഖലയിൽ വൻപുരോഗതി

M
MathrubhumiSource Link
റാസൽഖൈമ : റാസൽഖൈമ നിക്ഷേപരംഗത്തേക്ക് ഈ വർഷം ആദ്യപാദത്തിൽ ആഗോളവിപണികളിൽനിന്ന് 100-ലേറെ വൻകിട നിക്ഷേപകരെത്തി. സാമ്പത്തികമേഖലയിൽ മികച്ചപുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നത്. സംരംഭകവിപുലീകരണത്തിൽ ഭാഗമായാണ് മേഖലയിൽ കൂടുതൽ ആഗോള നിക്ഷേപകരെത്തിയത്. എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസനമടക്കം നൂതന നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും കാരണമാണ്. ദീർഘകാല സാമ്പത്തിക പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിക്കൊണ്ടാണ് സുസ്ഥിര വിപണിതേടിയുള്ള ആഗോളനിക്ഷേപകരുടെ വരവ്. To advertise here, യു.എ.ഇ.യിലെ വിവിധരാജ്യങ്ങളുടെ എംബസി, കോൺസുലേറ്റ്, ബിസിനസ് സംഘടനകൾ തുടങ്ങിയവരുമായി റാസൽഖൈമ സാമ്പത്തിക മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ നൂതന നിക്ഷേപവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അസർബയ്ജാൻ, ഹോങ് കോങ്, സ്പെയിൻ, ഗ്വാട്ടിമാല, റഷ്യ ഉൾപ്പെടെ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് വ്യവസായ പ്രതിനിധിസംഘം റാസൽഖൈമയിലെത്തിയിരുന്നു. സംഘം എമിറേറ്റിലെ വ്യവസായമേഖല സന്ദർശിക്കുകയും പുതിയ നിക്ഷേപസാഹചര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയുമുണ്ടായി. എമിറേറ്റിന്റെ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങളും സംഘം നേരിട്ടുകണ്ടു വിലയിരുത്തിയിരുന്നു. ഉത്പാദനം, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാനമേഖലകളിലെ നിക്ഷേപ, സഹകരണ അവസരങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് സന്ദർശനം വഴിയൊരുക്കി. ഇതോടെയാണ് ആഗോള സംരംഭകർ റാസൽഖൈമയിൽ കൂടുതൽ നിക്ഷേപം നടത്താൻ സന്നദ്ധരായത്. അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള റാസൽഖൈമ സാമ്പത്തിക മേഖലയുടെ തുടർശ്രമങ്ങളുടെ പ്രതിഫലനമാണ് നിക്ഷേപ മുന്നേറ്റത്തിലുണ്ടായത്. റാസൽഖൈമയിലേക്ക് കൂടുതൽ ആഗോള നിക്ഷേപകരെത്തുന്നത് എമിറേറ്റിന്റെ ബിസിനസ് അന്തരീക്ഷത്തിലും നിക്ഷേപസാധ്യതയിലും വളരുന്ന ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നുവെന്ന് സാമ്പത്തിക മേഖലാഗ്രൂപ്പ് സി.ഇ.ഒ. റാമി ജലാദ് പറഞ്ഞു. ആഗോളപങ്കാളികളുമായി ദീർഘകാല നിക്ഷേപപദ്ധതികൾക്കാണ് എമിറേറ്റ് വേദിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റാസൽഖൈമ സാമ്പത്തികമേഖലയിൽ വൻപുരോഗതി — Mathrubhumi | Boolokam | Boolokam