റിപ്പോർട്ടർ ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

റിപ്പോർട്ടർ ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

M
MathrubhumiSource Link
കൊച്ചി: റിപ്പോർട്ടർ ചാനലിനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബിന്റെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വാക്കാൽ അറിയിച്ചത്. ഹർജിയിൽ ചാനൽ ഉടമയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. To advertise here, ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസൻസിന്റെ ഉടമസ്ഥാവകാശം കൈമാറിയതെന്നും യഥാർഥ ഉടമകളാരാണെന്നത് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കോടതിയെ വാക്കാൽ അറിയിച്ചത്. ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയതിന്റെ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയച്ചത്. ഉടമസ്ഥാവകാശം കൈമാറിയതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം ചാനലിന്റെ ലൈസൻസിയായിരുന്ന എം വി നികേഷ് കുമാർ ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര മന്ത്രാലയത്തിനും വാർത്താവിതരണ പ്രക്ഷേപണ വകുപ്പിനും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതിയിൽ അറിയിച്ചു. തുടർന്ന് രേഖകൾ പരിശോധിച്ച് കേന്ദ്രത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് പറഞ്ഞ് കോടതി കേസ് തീർപ്പാക്കി. Content Highlights: Union Home Ministry revoked security clearance for Reporter TV., Issue stems from undisclosed ownership transfer of the channel., Sabu M Jacob filed the plea regarding the channel's licensing., Court ordered document submission within two months for review. Published: 24 Mar 2026, 07:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിപ്പോർട്ടർ ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്… | Boolokam