റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖരായ ഇഎംഎസിന്റെയും എകെജിയുടെയും ഓർമകൾ പുതുക്കിക്കൊണ്ട് കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിച്ച് നവകേരള നിർമാണത്തിന് അടിത്തറ പാകുന്നതിലും ഇഎംഎസ് നൽകിയ നേതൃത്വം ഏറെ വിലപ്പെട്ടതാണെന്ന് യോഗം വിലയിരുത്തി. To advertise here, അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ 'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെടുന്ന എകെജി വഹിച്ച പങ്ക് പകരം വെക്കാനില്ലാത്തതാണെന്നും അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണം ഒരു തുടർച്ചയായുണ്ടാകുന്നത് വികസനത്തിന് എങ്ങനെ ഗുണകരമാകുമെന്നതിന്റെ തെളിവാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ ഈ കാലയളവിൽ യാഥാർഥ്യമായിട്ടുണ്ട്. നിലവിൽ ആരംഭിച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി വരുന്ന തിരഞ്ഞെടുപ്പിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ചടങ്ങിൽ സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനിൽ കുമാർ എസ്, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു. Content Highlights: Commemoration of EMS Namboodiripad and AKG by Keli Riyadh., Discussion on the historical significance of Kerala's first cabinet., Emphasis on social inclusion and the legacy of 'Pavangalude Padathalavan'., Advocacy for political continuity to ensure completion of developmental projects. Published: 29 Mar 2026, 12:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റിയാദിൽ ഇഎംഎസ്-എകെജി അനുസ്മരണയോഗം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി
M
MathrubhumiSource Link
about 1 month ago