റിയാദിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; മാറ്റത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രവർത്തകർ

റിയാദിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; മാറ്റത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രവർത്തകർ

M
MathrubhumiSource Link
റിയാദ്: പ്രവാസി മലയാളികളുടെ തിരഞ്ഞെടുപ്പ് ആവേശം വിളിച്ചോതുന്ന വേദിയായി റിയാദിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. To advertise here, കേരളത്തിലെ സർക്കാരിന്റെ ഭരണപരമായ അനാസ്ഥയ്ക്കും ജനക്ഷേമ പദ്ധതികളിലെ വീഴ്ചകൾക്കുമെതിരെ സമ്മേളനത്തിൽ പ്രതിഷേധം ഉയർന്നു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രവർത്തകർ, മാറ്റത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തതു. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥാനാർഥികളായ മുഹമ്മദ് ഷിയാസ്, സി.ആർ. മഹേഷ്, എ.ഡി. തോമസ് എന്നിവരും ഓൺലൈൻ വഴി സമ്മേളനത്തിൽ പങ്കുചേർന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രവാസികൾക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ, തൊഴിൽ സുരക്ഷ, പുനരധിവാസം, നിക്ഷേപ സൗകര്യങ്ങൾ എന്നിവ നടപ്പിലാക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി. തിരഞ്ഞെടുപ്പിനായി ഓരോ ബൂത്തിലും പ്രവാസി കുടുംബങ്ങളെ അണിനിരത്താൻ പ്രത്യേക സമിതികൾ രൂപീകരിക്കുകയും ചെയ്തു. ചടങ്ങിൽ കെ.എം.സി.സി ചെയർമാൻ യു.പി. മുസ്തഫ, റഷീദ് കൊളത്തറ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നവാസ് വെള്ളിമാട്കുന്ന്, നൗഫൽ പാലക്കാടൻ, മജീദ് ചിങ്ങോലി തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. Content Highlights: UDF election convention held in Riyadh with massive NRI participation., Strong protest against the current LDF government's performance in Kerala., Key promises include special welfare schemes, job security, and investment support for NRIs., Formation of committees to mobilize NRI families for the upcoming elections. Published: 29 Mar 2026, 01:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിയാദിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; മാറ്റത്തിനായി ഒറ്റക്… | Boolokam