കോഴിക്കോട്: പ്രധാനമന്ത്രി നടത്തിയ എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചിൽ നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ല. ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പരാതി നൽകി. വിഷയത്തിൽ നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആർടിഒ എൻഫോഴ്സ് മെന്റിനാണ് പരാതി നൽകിയത്. To advertise here, റോഡ്‌ഷോയ്ക്ക് കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. എൻ.എച്ച് 66-മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇടമാണ്. ആയതിനാൽ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് കുറ്റകരമാണെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് അറിയുന്ന മന്ത്രി തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ ഇങ്ങനെ യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണെന്നും പരാതിയിൽ പറയുന്നുണ്ട്. നിയമലംഘനം നടത്തിയ വാഹനം ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights: Complaint filed against Minister PA Mohamed Riyas by BJP Kozhikode District President., Allegation involves using a vehicle without valid fitness certificate for a roadshow., The roadshow took place on the Ramanattukara-Vengalam reach of NH 66., Demands for vehicle seizure and legal action against the Minister. Published: 14 Mar 2026, 04:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസില്ല; ബിജെപി പരാതി നൽകി
M
MathrubhumiSource Link
about 2 months ago