ഷാർജ : എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഡിവലപ്പർമാർക്കായി 'അഖാരി' പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ സേവനം നൽകുന്നു. റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനം ലക്ഷ്യമാക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പാണ് സേവനം നൽകുന്നത്. അഖാരി പ്ലാറ്റ്‌ഫോമിനെ പരിചയപ്പെടുത്താനും പുതിയ ഇലക്ട്രോണിക്സ് സേവനത്തിലേക്ക് റിയൽ എസ്റ്റേറ്റ് ഉപഭോക്താക്കളെ എത്തിക്കാനുമായി അധികൃതർ പ്രത്യേക ശില്പശാലയും സംഘടിപ്പിച്ചു. പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ റിയൽ എസ്റ്റേറ്റ് സേവന നടപടിക്രമങ്ങൾ എളുപ്പമാവുകയും മേഖലയിൽ മികച്ച പ്രകടനം നടത്താനും സാധിക്കും. അഖാരി പ്ലാറ്റ്‌ഫോം ഷാർജ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ കീഴിലാണ് പ്രവർത്തിക്കുക. To advertise here, ഡിജിറ്റൽ ചാനലുകളിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ആക്സസ് ചെയ്യാവുന്ന ഒരു സംയോജിത സേവനമാണിത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് ആസ്ഥാനത്തുനടന്ന ശില്പശാലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള 60-ലേറെ പ്രൊഫഷണലുകൾ പങ്കെടുത്തു. ഇടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കുന്നതോടൊപ്പം സമയം ലാഭിക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികൃതർ വ്യക്തമാക്കി. ഷാർജയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഒരു പ്രധാനമേഖലയെന്ന നിലയിൽ റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ട്സ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ഒബൈദ് അൽ-മസ്ലൂം പറഞ്ഞു. അഖാരി പ്ലാറ്റ്‌ഫോമിലൂടെ ഷാർജ സർക്കാരിന്റെ ഇ - സേവനങ്ങൾ വിപുലീകരിക്കുകയുമാണ്. അതുവഴി എമിറേറ്റിലെ നിക്ഷേപാന്തരീക്ഷവും മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടൽ. Published: 19 Apr 2026, 01:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റിയൽ എസ്റ്റേറ്റ് ഡിവലപ്പർമാർക്കായി ഡിജിറ്റൽ സേവനം
M
MathrubhumiSource Link
21 days ago