റിലയൻസിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

റിലയൻസിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

M
MathrubhumiSource Link
ജിതേന്ദ്ര മാരുവാണ് ഹർജി സമർപ്പിച്ചത് To advertise here, മുംബൈ : ഒ.എൻ.ജി.സി.യുടെ കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം അനധികൃതമായി ഖനനം ചെയ്തുവെന്നാരോപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും അതിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കുമെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി.മോഷണം, സത്യസന്ധതയില്ലായ്മ, ദുരുപയോഗം, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട ജിതേന്ദ്ര മാരു എന്നയാളാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖറും ജസ്റ്റിസ് സുമൻ ശ്യാമും അടങ്ങുന്ന ബെഞ്ച് ഹർജി തള്ളി.റിലയൻസ് പെട്രോളിയത്തിന്റെ ആഴക്കടൽ കിണറുകളുടെ തൊട്ടടുത്തുള്ള ഒ.എൻ.ജി.സി. കിണറുകളിലേക്കും അനധികൃതമായി ഖനനം നടക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം .2013 ൽ അനധികൃതമായി എണ്ണ ഖനനം റിലയൻസ് നടത്തുന്നുവെന്ന് ഒ.എൻ.ജി.സി. കണ്ടെത്തിയിരുന്നുവെന്നും ഇക്കാര്യം ഇന്ത്യാ ഗവൺമെന്റിനെ അറിയിച്ചിരുന്നുവെന്നും ഹർജിയിൽ അവകാശപ്പെട്ടു.കൺസൾട്ടന്റുമാരായ ഡിഗോളിയറും മക്‌നോട്ടണും നടത്തിയ സ്വതന്ത്ര അന്വേഷണത്തെയുംവിരമിച്ച ജസ്റ്റിസ് എ.പി. ഷാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിനെയും ആശ്രയിച്ചാണ് മാരു തന്റെ ഹർജി നൽകിയത്‌. Published: 28 Mar 2026, 12:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിലയൻസിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്ക… | Boolokam