റിവൈസിങ് കമ്മിറ്റി സിനിമ കണ്ടു; ജനനായകന്റെ ഭാവി ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈയിൽ

റിവൈസിങ് കമ്മിറ്റി സിനിമ കണ്ടു; ജനനായകന്റെ ഭാവി ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈയിൽ

M
MathrubhumiSource Link
മൂവി ഡെസ്‌ക് Last Updated: 19 March 2026, 08:09 AM IST പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചെന്നൈ: വിജയ് ചിത്രമായ 'ജനനായകൻ' സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി വീണ്ടും വിലയിരുത്തി. ചൊവ്വാഴ്ച മുംബൈയിൽവെച്ചായിരുന്നു സമിതിയംഗങ്ങൾ സിനിമ കണ്ടത്. സിനിമയിൽ രാഷ്ട്രീയപരാമർശങ്ങൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പുനഃപരിശോധിക്കണമെന്ന് സെൻസർ ബോർഡ് ശുപാർശ ചെയ്തു. ഇതോടെ, 'ജനനായക'ന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. To advertise here, പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി ജനുവരി ഒൻപതിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് റിലീസ് മാറ്റിവെച്ചു. നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയില്ലാത്തതിനാൽ റിലീസ് വീണ്ടും വൈകി. തുടർന്ന് സുപ്രീംകോടതിയിലും ഇതാവർത്തിച്ചു. ഒടുവിൽ നിർമാതാക്കൾ കേസുകൾ പിൻവലിച്ച് ചിത്രം പുനഃപരിശോധനയ്ക്ക് അയയ്ക്കാൻ തയ്യാറാവുകയായിരുന്നു. Content Highlights: Jananayakan release delayed due to political content review by the Election Commission., The movie was originally scheduled for a Pongal release on January 9th., Producers withdrew court cases to seek a fresh review from the Censor Board's revising committee., The final release date now depends on the Election Commission's approval. Published: 19 Mar 2026, 08:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിവൈസിങ് കമ്മിറ്റി സിനിമ കണ്ടു; ജനനായകന്റെ ഭാവി ഇനി തിരഞ്ഞെ… | Boolokam