റിസോർട്ട് മാനേജരെ മർദിച്ച തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

റിസോർട്ട് മാനേജരെ മർദിച്ച തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

M
MathrubhumiSource Link
വർക്കല : പാപനാശത്ത് റിസോർട്ട് മാനേജരെ ക്രൂരമായി മർദിച്ച കേസിൽ നാല് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പാപനാശം ബീച്ചിലെ റൊമാൻസ് ഹൗസ് റിസോർട്ടിലെ മാനേജരായ കൃഷ്ണകുമാറിനാണ് മർദനമേറ്റത്. കന്യാകുമാരി അഗസ്തീശ്വരം സ്വദേശികളായ റാസ്ബിൻ രാജേഷ്(19), വിവൻ അലിഫർ വിനോദ് (20), ഹെർസൺ സ്റ്റെർലിങ് (19), ജോയൽ ജോസെറ്റിൻ ലളിത് (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സെക്യൂരിറ്റി ജീവനക്കാരന്റെ കസേരയിൽ പ്രതികളിൽ ഒരാൾ കയറിയിരുന്നത് റിസോർട്ട് മാനേജർ പറഞ്ഞുവിലക്കിയിരുന്നു. തുടർന്ന് മാനേജരെ പ്രതികളിലൊരാൾ പിന്നിൽനിന്നും ചവിട്ടി തള്ളിത്താഴെയിടുകയും വലിച്ചിഴച്ച് റിസോർട്ടിന് പുറത്തെത്തിച്ച് മർദിക്കുകയുമായിരുന്നു. To advertise here, Published: 07 Apr 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിസോർട്ട് മാനേജരെ മർദിച്ച തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ —… | Boolokam