റീൽസിൽ വൈറലായി, സഞ്ചാരികളുടെ എണ്ണം കൂടി; അറുപതടി മുകളിലൂടെയുള്ള കനാലിന് കാവലായി ജനങ്ങൾ

റീൽസിൽ വൈറലായി, സഞ്ചാരികളുടെ എണ്ണം കൂടി; അറുപതടി മുകളിലൂടെയുള്ള കനാലിന് കാവലായി ജനങ്ങൾ

കലഞ്ഞൂർ (പത്തനംതിട്ട): സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ കലഞ്ഞൂർ കൊന്നേലയ്യം-കുറ്റുമൺ ഭാഗത്തെ കെ.ഐ.പി സബ് കനാലിന് ഇപ്പോൾ പ്രദേശവാസികൾ സുരക്ഷ ഒരുക്കേണ്ട സ്ഥിതിയായി. To advertise here, അറുപതടിയോളം ഉയരത്തിലാണ് ഈ സബ് കനാൽ. വരൾച്ച രൂക്ഷമായതോടെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിലൂടെ ജലം തുറന്നുവിട്ടതോടെ സബ് കനാലും നിറഞ്ഞ് ഒഴുകുകയാണ്. അധികം ആഴമില്ലാത്ത കനാലായതോടെ ഇവിടേക്ക് കുളിക്കാനെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ റീൽസുകളിലും യാത്രാ വിവരണങ്ങളിലും ഈ കനാൽ വൈറലുമാണ്. അറുപതടി ഉയരത്തിലുള്ള ഈ കനാലിന്റെ അരികിൽ ഉള്ള കൈവരി വളരെ വീതി കുറഞ്ഞതാണ്. അതിലൂടെയുള്ള അപകടകരമായ സഞ്ചാരം നാല് ദിവസം മുൻപ് ഒരു യുവാവിന്റെ ദാരുണമായ മരണത്തിന് കാരണമായിരുന്നു. കനാലിന്റെ മുകളിലത്തെ കൈവരിയിൽനിന്ന് അറുപതടി താഴ്ചയിലേക്ക് തലയിടിച്ച് വീണാണ് യുവാവ് മരിച്ചത്. ധാരാളം ആളുകൾ മദ്യപിച്ച് ഇവിടേക്ക് കുളിക്കാൻ എത്തുന്നത് പ്രദേശവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടിന് കാരണമായിരുന്നു. തുടർന്നാണ് കനാലിന്റെ കൊന്നേലയ്യം ഭാഗത്തും കുറ്റുമൺ ഭാഗത്തും താമസിക്കുന്നവർ ഇവിടേക്ക് വരുന്നവരെ പറഞ്ഞുവിടുന്ന അവസ്ഥയിലേക്ക് എത്തിയത്. പലപ്പോഴും അത് വലിയ വാക്കുതർക്കത്തിലേക്കും എത്തുന്നുണ്ട്. കൊന്നേലയ്യം ഭാഗത്തുനിന്ന് ഒഴുക്കിനൊത്ത് താഴ്ന്ന് നീന്തുന്നവർക്ക് പലപ്പോഴും തിരികെ കനാലിന് ഉള്ളിലൂടെ ഇവിടേക്ക് എത്താൻ സാധിക്കില്ല. ഈ സമയത്താണ് അപകടകരമായി കനാലിന്റെ കൈവരികളിൽകൂടി യാത്ര ചെയ്യാൻ ശ്രമിക്കുന്നത്. ഇതാണ് അപകടത്തിന് കാരണമാകുന്നത്. പ്രദേശത്ത് കനാലിന്റെ കൈവരികളിലേക്ക് ആളുകൾക്ക് കയറാൻ സാധിക്കാത്ത തരത്തിൽ സംരക്ഷണ വേലി ഒരുക്കാൻ കെ.ഐ.പി. തയ്യാറാകണമെന്നും പ്രദേശവാസികൾ പറഞ്ഞു. യുവാവിന്റെ മരണത്തിന് ശേഷം ഇവിടെ രണ്ടരികിലുമായി കനാലിൽ കുളിക്കുന്നത് അപകടകരമാണെന്ന് ബോർഡ് മാത്രം കെ.ഐ.പി സ്ഥാപിച്ചിട്ടുണ്ട്. Content Highlights: The 60-foot high KIP sub-canal has become a viral destination for social media content creators., A tragic fatal accident occurred in 2026 due to the canal's narrow, unsafe guardrails., Local residents report issues with public intoxication and dangerous swimming practices., Community members are demanding the KIP authorities install permanent protective fencing to prevent further casualties. Published: 19 Apr 2026, 09:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റീൽസിൽ വൈറലായി, സഞ്ചാരികളുടെ എണ്ണം കൂടി; അറുപതടി മുകളിലൂടെയ… | Boolokam