റെക്കോഡ് ഇടിവ്: സ്വർണത്തിന്റെ പ്രതാപം മങ്ങുകയാണോ, വിലയിരുത്താം

റെക്കോഡ് ഇടിവ്: സ്വർണത്തിന്റെ പ്രതാപം മങ്ങുകയാണോ, വിലയിരുത്താം

M
MathrubhumiSource Link
ഡോ.ആന്റണി Last Updated: 23 Mar 2026, 03:07 pm IST തുടർച്ചയായി ഒൻപത് വ്യാപാര ദിനങ്ങളിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ മാത്രം 10 ശതമാനത്തിലധികം മൂല്യമിടിഞ്ഞു. സംസ്ഥാനത്ത് പവന്റെ വില 7,560 രൂപ കുറഞ്ഞ് 99,480 രൂപയായി. Photo:Gettyimages ആ ഗോള തലത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും തിരിച്ചടി നേരിട്ട് സ്വർണം. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവാണ് സ്വർണം നേരിട്ടത്. ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനവും ഇറാൻ-ഇസ്രയേൽ സംഘർഷം നാലാമത്തെ ആഴ്ചയിലേക്ക് കടന്നതും സ്വർണത്തിന് നേട്ടമാക്കാനായില്ല. To advertise here, നിലവിലെ നിലവാരം വിപണി/സൂചിക നിരക്ക് * മാറ്റം (%) സ്വർണം (Gold Futures) MCX ₹1,37,307 (10 Gm 24 Kt) -4.97% (↓ ₹7,185) സ്വർണം (Kerala) Kerala ₹99,480 (8 Gm 22 Kt) -7.06% (↓ ₹7,560)    സ്വർണം (Spot Gold) അന്താരാഷ്ട്ര വിപണി  $4,372 / oz -2.5% സ്വർണം (US Gold Futures) അന്താരാഷ്ട്ര വിപണി  $4,323 / oz -4.4% വെള്ളി (Spot Silver) അന്താരാഷ്ട്ര വിപണി  $65.90 / oz -2.7% *2026 മാർച്ച് 23 ലെ വിപണി നിരക്കുകൾ പ്രകാരം തയ്യാറാക്കിയത്. റെക്കോഡ് ഇടിവ്: ആഗോള വിപണിയിൽ മാർച്ച് 13ന് രേഖപ്പെടുത്തിയ 5,200 ഡോളറിൽനിന്ന് 4,354 ഡോളറിലേക്കാണ് ഇടിഞ്ഞത്. ഈയിടെ 5,595.51 ഡോളർ എന്ന റെക്കോഡ് ഉയരത്തിൽ എത്തുകയും ചെയ്തിരുന്നു. തുടർച്ചയായി ഒൻപത് വ്യാപാര ദിനങ്ങളിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ മാത്രം 10 ശതമാനത്തിലധികം മൂല്യമിടിഞ്ഞു. സാമ്പത്തിക സാഹചര്യങ്ങൾ അനിശ്ചിതത്വത്തിന്റെ കാലങ്ങളിൽ സ്വർണത്തിന് വില കൂടാറുണ്ടെങ്കിലും ഇപ്പോഴത്തെ ഇടിവിന് പിന്നിൽ പല സാമ്പത്തിക ഘടകങ്ങളുമുണ്ട്. ലാഭമെടുപ്പ്: യുദ്ധത്തിന്റെ തുടക്കത്തിൽ സ്വർണം കുതിപ്പ് നടത്തിയിരുന്നു. റെക്കോഡ് ഉയരം കുറിച്ചതോടെ നിക്ഷേപകർ ലാഭമെടുപ്പിന്റെ ഭാഗമായി വൻതോതിൽ വിറ്റൊഴിയാൻ തുടങ്ങിയത് സ്വർണത്തെ ബാധിച്ചു. പലിശനിരക്ക് കൂടാനുള്ള സാധ്യത: ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ സാധ്യത കൂട്ടി. നിരക്ക് കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള സാധ്യത ഉയർന്നു. പലിശനിരക്ക് ഉയരുമ്പോൾ ബോണ്ടുകൾ കൂടുതൽ ആകർഷമാകുകയും പലിശ ലഭിക്കാത്ത സ്വർണത്തോടുള്ള താത്പര്യം കുറക്കുകയും ചെയ്യുക സ്വാഭാവികം. പണലഭ്യതയും ഓഹരി വിപണിയിലെ നഷ്ടവും:  ഏഷ്യൻ ഓഹരി വിപണികളിലുണ്ടായ കനത്ത തകർച്ചയെത്തുടർന്ന് നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റൊഴിയുന്ന സാഹചര്യം പ്രകടമാണ്. പണലഭ്യത വർധിപ്പിക്കാൻ പല രാജ്യങ്ങളും സ്വർണം വിൽക്കേണ്ടിവരുന്നത് വിപണിയെ സമ്മർദത്തിലാക്കുന്നു. മുൻകൂട്ടിയുള്ള വാങ്ങലുകൾ: യുദ്ധം ഭയന്ന് നിക്ഷേപകർ നേരത്തെ തന്നെ വൻ തോതിൽ സ്വർണം വാങ്ങി വെച്ചിരുന്നു. ഡിമാൻഡ് നേരത്തെ തന്നെ പൂർത്തിയായതിനാൽ പുതിയ വാങ്ങലുകാരുടെ കുറവും വിലയിടിവിന് കാരണമായി. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷം സ്വർണവിലയെ ബാധിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്: ട്രംപിന്റെ അന്ത്യശാസനം: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് 48 മണിക്കൂറിന്റെ അന്ത്യശാസനവുമായി ട്രംപ് എത്തി. അല്ലാത്തപക്ഷം ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നായിരുന്നു മുന്നറിയിപ്പ്. അമേരിക്ക ആക്രമിച്ചാൽ മധ്യേഷ്യയിലെ ജല-ഊർജ സ്രോതസ്സുകൾ തകർക്കുമെന്നും ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കുമെന്നുമായിരുന്നു ഇറാന്റെ അതിനുള്ള പ്രതികരണം. സാധാരണയായി ഇത്തരം സംഘർഷങ്ങൾ സ്വർണത്തിന് അനുകൂലമാകേണ്ടതാണെങ്കിലും എണ്ണവില വർധന മൂലമുണ്ടാകുന്ന പണപ്പെരുപ്പവും പലിശനിരക്ക് വർധനയുമാണ് ഇപ്പോൾ സ്വർണത്തേക്കാൾ വിപണിയെ സ്വാധീനിക്കുന്നത്. കരുത്താർജിക്കുന്ന ഡോളറും കടപ്പത്ര ആദായത്തിലെ വർധനവും സുരക്ഷിത നിക്ഷേപമെന്ന സ്വർണത്തിന്റെ പദവിയെ മറികടന്നിരിക്കുകയാണ്. അതോടെ ആകർഷണീയതക്ക് മങ്ങലേറ്റു. വൻതോതിൽ സ്വർണം വിറ്റഴിച്ച് നിക്ഷേപകർ ഓഹരി നിക്ഷേപത്തിലെ നഷ്ടം നികത്തുന്ന സാഹചര്യമുണ്ടായിരിക്കുന്നു. നിക്ഷേപിക്കാമോ? സ്വർണത്തിന്റെ ദീർഘകാല പ്രവണതയിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇപ്പോഴത്തേത് തിരുത്തൽ മാത്രമായിരിക്കാം. വില താഴുന്ന സാഹചര്യത്തിൽ ദീർഘകാലയളവ് ലക്ഷ്യമിട്ട് ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നത് പരിഗണിക്കാം. അതോടൊപ്പം ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പലിശ നിരക്കിലെ മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യാം. Content Highlights: Gold experienced a 40-year record annual decline., Profit-taking by investors after reaching record highs contributed to the sell-off., Rising interest rates and bond yields make gold less attractive., Investors are selling gold to cover losses in Asian equity markets., Experts view this as a market correction rather than a long-term trend shift. Published: 23 Mar 2026, 02:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റെക്കോഡ് ഇടിവ്: സ്വർണത്തിന്റെ പ്രതാപം മങ്ങുകയാണോ, വിലയിരുത്… | Boolokam