റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട്ടിലും ബംഗാളിലും വിധിയെഴുത്ത്; ബംഗാളിൽ 91 ശതമാനത്തിന് മുകളിൽ

റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട്ടിലും ബംഗാളിലും വിധിയെഴുത്ത്; ബംഗാളിൽ 91 ശതമാനത്തിന് മുകളിൽ

ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്നാട് പൂർണ്ണമായും പശ്ചിമ ബംഗാൾ ഭാഗികമായും വിധിയെഴുത്ത് നടത്തി. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ലഭിച്ച കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 84.27 ശതമാനവും പശ്ചിമ ബംഗാളിൽ91.83 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഇനിയും കൂടും. To advertise here, തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്. തമിഴ്‌നാട്ടിലേയും ബംഗാളിലേയും നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാടിനേക്കാൾ വളരെ മുന്നിലാണ് പശ്ചിമ ബംഗാൾ. പല ജില്ലകളും അഞ്ച് മണിക്ക് മുന്നേ തന്നെ 90% കടന്നിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും ഒടുവിലായി പുറത്തുവിട്ട കണക്ക് പ്രകാരം ദക്ഷിണ ദിനാജ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. 94.58% വോട്ടർമാരുടെ പങ്കാളിത്തമാണ് ഇവിടെയുണ്ടായത്. കൂച്ച്ബിഹാർ ബിർഭം മുർഷിദാബാദ് ജൽപായ്ഗുരി എന്നിവിടങ്ങളിലും 90ന് മുകളിൽ കടന്നിട്ടുണ്ട്. എസ്ഐആർ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടർമാരുടെ പങ്കാളിത്തം ഉയർന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. വോട്ടെണ്ണൽ മെയ് 4 ന് നടക്കും. Content Highlights: Tamil Nadu recorded 82.24% voter turnout by 5 PM., West Bengal achieved a high turnout of 89.93% by 5 PM. Published: 23 Apr 2026, 06:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട്ടിലും ബംഗാളിലും വിധിയെഴുത്ത്;… | Boolokam