ടെഹ്‌റാൻ: ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ തിരിച്ചടി നൽകും, അത് അവരുടെ എണ്ണ, വാതക ശേഖരം വർഷങ്ങളോളം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർ (ഐആർജിസി). ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭീഷണി. ഇതിനിടെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് യുഎസ് കനത്ത ആക്രണം നടത്തിയതായി ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. To advertise here, ഇസ്രായേലി ആക്രമണത്തുടർന്ന് വടക്കുപടിഞ്ഞാറൻ ഇറാനിയൻ നഗരങ്ങളായ ഹാഷ്റ്റ്‌ഗെർഡിനും ത്ബ്രീസിനും ഇടയിലുള്ള ഒരു റെയിൽ പാലം തകരുകയും ചെയ്തു. അതേസമയം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് തങ്ങൾ മറുപടി നൽകുമ്പോൾ പരിധികൾവെക്കില്ലെന്നും ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. 'യുഎസ് തീവ്രവാദ സൈന്യം' റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കുമെന്നും ഐർആർജിസി വ്യക്തമാക്കി. തങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും, ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കാൻ മടിക്കില്ലെന്നും ഇറാൻ സൈനിക വിഭാഗം കൂട്ടിച്ചേർത്തു. 'അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, ഇത് അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും വർഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തിൽ നിന്ന് നിഷ്‌കരുണം പുറന്തള്ളും' പ്രസ്താവനയിൽ പറയുന്നു. അയൽ രാജ്യങ്ങളോടുള്ള സൗഹാർദ്ദം മുൻനിർത്തി ഇറാൻ ഇതുവരെ കാര്യമായ സംയമനം പാലിച്ചിട്ടുണ്ട്. പ്രതികാര ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിവിധ ഘടകങ്ങൾ പരിഗണിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അത്തരം പരിഗണനകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും യുഎസിന്റെ പ്രാദേശിക പങ്കാളികളെ അറിയിക്കുന്നതായും ഐആർജിസി കൂട്ടിച്ചേർത്തു. Content Highlights: IRGC threatens US and ally energy infrastructure if red lines are violated., Iran warns of long-term oil and gas supply disruption Published: 07 Apr 2026, 05:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകവും ഇല്ലാതാക്കും-ഇറാൻ
M
MathrubhumiSource Link
about 1 month ago