കടലുണ്ടി : റെയിൽവേയിൽനിന്ന് വിരമിച്ച ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കടലുണ്ടി റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ പ്രശ്നപരിഹാരക്യാമ്പ് നടത്തി. To advertise here, റെയിൽവേ പാലക്കാട് ഡിവിഷൻ വെൽഫെയർ ഇൻസ്പെക്ടർ ഇ.ഡി. വിനോദ് രാജ് ക്യാമ്പ് ഉദ്ഘാടനംചെയ്തു. തിരൂർ റെയിൽവേ സൂപ്രണ്ട് കെ. അഭിലാഷ്, വെൽഫെയർ ഇൻസ്പെക്ടർ ഗോവിന്ദ് മീന, സി. സിന്ധു എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് പച്ചാട്ട് അധ്യക്ഷനായി. മോഹനൻ നമ്പിടിയാളിൽ, സത്യനാഥൻ മേപ്പറമ്പത്ത്, സുരേശൻ പാലയക്കോടൻ, വേണുഗോപാൽ, കെ. സുരേന്ദ്രൻ കാരിയിൽ, ഇ. ശൈലജ, പുഷ്പരാജ് ഇറക്കത്തിൽ, ഇ. രാജേന്ദ്രൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. Published: 18 Mar 2026, 03:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ പ്രശ്നപരിഹാരക്യാമ്പ്
M
MathrubhumiSource Link
about 2 months ago