റെയിൽവേ സ്റ്റേഷൻ റോഡിലെ മുറിച്ചിട്ട മരക്കഷണങ്ങൾ നീക്കംചെയ്തില്ല

റെയിൽവേ സ്റ്റേഷൻ റോഡിലെ മുറിച്ചിട്ട മരക്കഷണങ്ങൾ നീക്കംചെയ്തില്ല

M
MathrubhumiSource Link
വടകര : വടകര റെയിൽവേ സ്റ്റേഷൻ റോഡിലെ മുറിച്ചിട്ട മരക്കഷണങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ പോലീസ് വനിതാസെല്ലിന്റെ മതിലിനോട് ചേർന്ന പാലമരം കഴിഞ്ഞദിവസം മുറിച്ചിരുന്നു. To advertise here, മരത്തിന്റെ കഷണങ്ങളാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും പരിസരവാസികൾക്കും ഭീഷണിയായതിനെ തുടർന്നാണ് കൂറ്റൻ മരം മുറിച്ചത്. ചെറിയ ചില്ലകൾ ഉൾപ്പെടെ മുറിക്കുന്ന സമയത്തുതന്നെ നീക്കംചെയ്തിരുന്നു. എന്നാൽ, വലിയ തടികൾ കഷണങ്ങളാക്കി ഇവിടെത്തന്നെ ഇട്ടിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ റോഡായതുകൊണ്ടുതന്നെ മിക്കസമയങ്ങളിലും ഇവിടെ വാഹനങ്ങളുണ്ടാകും. ലഗേജുകളുമായി തിരക്കിട്ടുപോകുന്ന യാത്രക്കാർക്ക് ഇരുവശങ്ങളിലേക്കും വാഹനങ്ങൾ പോകുമ്പോൾ കയറിനിൽക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. പഴയ പോലീസ് സ്റ്റേഷൻ മതിലിനോടുചേർന്ന് മാസങ്ങൾക്കുമുൻപ്‌ മുറിച്ചിട്ട മരവും റോഡരികിലുണ്ട്. ഇത് മുറിച്ച് കഷണങ്ങളാക്കിയിട്ടുമില്ല. ഇവയിൽ കാടുകയറിയ സ്ഥിതിയാണ്. മുറിച്ചിട്ട മരത്തടികൾ എത്രയുംപെട്ടെന്ന് റോഡിൽനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. Published: 31 Mar 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റെയിൽവേ സ്റ്റേഷൻ റോഡിലെ മുറിച്ചിട്ട മരക്കഷണങ്ങൾ നീക്കംചെയ്ത… | Boolokam