ടെക്‌നോളജി ഡെസ്‌ക് Last Updated: 07 April 2026, 06:42 PM IST നിര്‍മിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഓ ഡാരിയോ അമോദെയി എഐ റേഡിയോളജിസ്റ്റുകള്‍ക്ക് പകരമാകും എന്ന തരത്തില്‍ അടുത്തിടെ പരാമര്‍ശം നടത്തിയിരുന്നു. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. റേഡിയോളജിസ്റ്റുകൾക്ക് പകരം നിർമിതബുദ്ധി (എഐ) ഉപയോഗിക്കാൻ തയ്യാറാണെന്ന് അമേരിക്കയിലെ ആശുപത്രി ശൃംഖലയുടെ മേധാവി. എൻവൈസി ഹെൽത്ത് + ഹോസ്പിറ്റൽസിന്റെ പ്രസിഡന്റും സിഇഒയുമായ ഡോ. മിച്ചൽ എച്ച് കാറ്റ്‌സ് ഒരു പാനൽ ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റൽ ശൃംഖലയാണ് എൻവൈസി ഹെൽത്ത് + ഹോസ്പിറ്റൽസ്. To advertise here, എഐ ടൂളുകൾ ഉപയോഗിച്ച് സ്തനാർബുദ സ്‌ക്രീനിംഗ് ഓട്ടോമേറ്റ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ സംവിധാനം ഉപയോഗിക്കുകയും റേഡിയോളജിസ്റ്റുകളെ ഒഴിവാക്കുകയും ചെയ്താൽ ആശുപത്രികൾക്ക് കൂടുതൽ ലാഭം നേടാൻ കഴിയും. മാമോഗ്രാമുകളും എക്‌സ്-റേകളും വ്യാഖ്യാനിക്കുന്നതിൽ നിർമിതബുദ്ധിയുടെ ഉപയോഗം വർധിച്ചു വരികയാണ്. നിയമപരമായ വെല്ലുവിളി നേരിടാൻ തയ്യാറാണെങ്കിൽ അടുത്ത നിമിഷം തന്നെ റേഡിയോളജിസ്റ്റുകൾക്ക് പകരം എഐ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്തനാർബുദ സ്‌ക്രീനിങ്ങിൽ എഐക്ക് വലിയ സാധ്യതയുണ്ടെന്ന് കാറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്കിലെ ചട്ടങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അദ്ദേഹം മറ്റ് ആശുപത്രി സിഇഒമാരോട് ആരാഞ്ഞു. നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഓ ഡാരിയോ അമോദെയി എഐ റേഡിയോളജിസ്റ്റുകൾക്ക് പകരമാകും എന്ന തരത്തിൽ അടുത്തിടെ പരാമർശം നടത്തിയിരുന്നു. ആരോഗ്യ മേഖലയിലെ വലിയ പരിവർത്തനത്തിന് എഐ കാരണമാകുമെന്നും ഡോക്ടർമാർക്ക് ജോലിയുടെ മാനുഷിക വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങും മുൻപ് സമാനമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. റേഡിയോളജി എഐ ഡ്രിവൺ റേഡിയോളജിയായി മാറിയിരിക്കുന്നുവെന്നും അത് നടപ്പാക്കുന്ന പല മികച്ച കമ്പനികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ റേഡിയോളജിസ്റ്റുകൾക്ക് ആദ്യഘട്ടത്തിൽതന്നെ ജോലി നഷ്ടപ്പെടുമെന്ന പ്രവചനം തെറ്റാണെന്നും എഐ കാരണം കൂടുതൽ റേഡിയോളജിസ്റ്റുകൾക്ക് നിയമനം ലഭിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights: NYC Health + Hospitals CEO Mitchell H. Katz proposes using AI to automate breast cancer screenings., The initiative aims to achieve significant cost savings once regulatory hurdles are cleared in 2026., Industry leaders like Jensen Huang and Dario Amodei face criticism for overstating AI's current role in medical workflows., Medical professionals argue that AI currently serves as a support tool rather than a replacement for human radiologists. Published: 07 Apr 2026, 06:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റേഡിയോളജിസ്റ്റുകൾക്ക് പകരം AI; മാറ്റത്തിന് തയ്യാറെന്ന് അമേരിക്കയിലെ ആശുപത്രി ശൃംഖല മേധാവി
M
MathrubhumiSource Link
about 1 month ago