റേഷൻ കാർഡിനു പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽനിന്നും നീക്കും

റേഷൻ കാർഡിനു പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽനിന്നും നീക്കും

M
MathrubhumiSource Link
ന്യൂസ് ഡെസ്‌ക് Last Updated: 19 March 2026, 04:32 AM IST ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig അടൂർ: റേഷൻ കാർഡിൽനിന്ന് പേര് നീക്കംചെയ്തതിന് പിന്നാലെ, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽനിന്ന് നീക്കും. ഇതുസംബന്ധിച്ച് അടൂർ ആർ.ഡി.ഒയുടെ ഉത്തരവ് പുറത്തുവന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനംവന്ന സാഹചര്യത്തിൽ ഒരാളുടെയും വോട്ട് നിഷേധിക്കുവാൻ സാധിക്കില്ല. ഇക്കാരണത്താൽ, ശ്രീനാദേവിയെ ഈ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തും. To advertise here, തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ മണക്കാല കൊല്ലശ്ശേരിൽ വീട്ടിൽ പരേതയായ യശോദയുടെ വീടിന്റെ പേരിലുള്ള റേഷൻ കാർഡിലാണ് ശ്രീനാദേവിയുടെ പേര് ഉൾപ്പെട്ടത്. ഈ റേഷൻകാർഡ് ഉപയോഗിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ തിരഞ്ഞെടുപ്പ് രേഖകളും ഉണ്ടായിരുന്നത്. തന്റെ വീട്ടിലെ വോട്ടർപട്ടികയിൽനിന്ന് ശ്രീനാദേവിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, യശോദയുടെ മക്കളിൽ ഒരാളായ ശ്രീജിത്ത് എസ്.പിള്ള അടൂർ ആർ.ഡി.ഒ.യ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 17-നാണ് അടൂർ ആർ.ഡി.ഒ. ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീനാദേവി, പരാതിക്കാരൻ പറയുന്ന വീട്ടിലെ താമസക്കാരി അല്ലെന്ന് ബോധ്യമായി. ആ വീട്ടിലെ താമസക്കാരിയാണെന്ന് തെളിയിക്കാനായി രേഖകൾ ഹാജരാക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. ഒരാഴ്ചമുൻപാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻകാർഡ് സപ്ലൈ ഓഫീസർ റദ്ദാക്കിയത്. ഇതിൽ പേര് ചേർത്തത് തെറ്റായവിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെ പരാതിയിലായിരുന്നു നടപടി. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരുചേർത്തതെന്നും എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളൊ ഇല്ലെന്നുമായിരുന്നു പരാതി. സി.പി.ഐയിൽ ഉണ്ടായ ചില അസ്വാരസ്യം കാരണം ശ്രീനാദേവികുഞ്ഞമ്മ, പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 2025-ൽ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മുൻപുനിന്ന ഡിവിഷനിൽനിന്നുതന്നെ ജയിക്കുകയായിരുന്നു. കളക്ടർക്ക് അപ്പീൽ നൽകും പേര് നീക്കംചെയ്യാനുള്ള നടപടിക്കെതിേര ജില്ലാ കളക്ടർക്ക് അപ്പീൽ നൽകും. വേണ്ടിവന്നാൽ കോടതിയെ സമീപിക്കും. തന്നെ അയോഗ്യയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയപ്രേരിതമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. Content Highlights: Adoor RDO orders removal of Sreenadevi Kunjamma from the voter list., Ration card used for electoral records was previously cancelled due to false information., The official cannot be removed before the election due to code of conduct rules., Sreenadevi Kunjamma claims the move is politically motivated and plans to appeal. Published: 19 Mar 2026, 04:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റേഷൻ കാർഡിനു പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടേഴ്… | Boolokam