മേലുകാവ് : റേഷൻകടയുടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ബ്ലോക്ക് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.ഇ.ബി. ഓഫീസിനുമുൻപിൽ ധർണ നടത്തി. To advertise here, മേലുകാവ് പഞ്ചായത്തിൽ കാഞ്ഞിരംകവലയിലെ 371-ാംനമ്പർ റേഷൻകടയിലാണ് അഞ്ചുദിവസമായി വൈദ്യുതി ഇല്ലാതിരുന്നത്. ശക്തമായ കാറ്റിനെത്തുടർന്ന് സർവീസ് വയർ പൊട്ടിയതായിരുന്നു കാരണം. വൈദ്യുതിയില്ലാത്തതുകൊണ്ട് ഉപഭോക്താക്കൾക്ക് റേഷൻ വാങ്ങിക്കാൻ സാധിച്ചില്ല. ബന്ധപ്പെട്ട അധികൃതരോട് പലപ്രാവശ്യം പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഈരാറ്റുപേട്ട കെ.എസ്.ഇ.ബി. ഓഫീസിനുമുൻപിൽ ധർണ നടത്തിയത്. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതിനുശേഷമാണ് ധർണ അവസാനിപ്പിച്ചത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്കറിയാ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി, ജോസ് സെബാസ്റ്റ്യൻ, ജെയിംസ് സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു. Published: 04 May 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റേഷൻകടയുടെ വൈദ്യുതി പുനഃസ്ഥാപിച്ചില്ല; കെ.എസ്.ഇ.ബി. ഓഫീസിനുമുൻപിൽ ധർണ
M
MathrubhumiSource Link
about 3 hours ago
