മണിമല : റോഡരികിൽനിന്നിരുന്ന കൂറ്റൻ മരങ്ങൾ പിഴുതുവീണ് മാസങ്ങൾ കഴിഞ്ഞിട്ടും ഇവ ലേലം ചെയ്ത് നീക്കം ചെയ്യാൻ നടപടിയില്ല. റോഡ് വക്കിൽ അപകടകരമായ നിലയിൽ ഇവ ഇട്ടിരിക്കുകയാണ്. കറുകച്ചാൽ-മണിമല റോഡരികിൽ കടയനിക്കാട്ടുള്ള കൊടുംവളവിൽ രണ്ട് വർഷം മുൻപ് പിഴുതുവീണത് കൂറ്റൻ ആഞ്ഞിലി മരമാണ്. To advertise here, കടയനിക്കാട് കുറ്റിക്കാട്ടു വളവിനുസമീപം ചാമക്കാലാ പടിയിൽ റോഡരികിൽ നിന്നിരുന്ന ആഞ്ഞിലിമരം ഒരു വർഷം മുൻപ് പിഴുതു വീണിരുന്നു. കൂറ്റൻ മരം അഗ്നിരക്ഷാസേന എത്തി മുറിച്ച് മാറ്റിയിട്ട നിലയിൽ റോഡ് സൈഡിൽ അപകട ഭീഷണിയായി കിടപ്പുണ്ട്. Published: 07 Apr 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
