മയ്യിൽ : കുടിവെള്ള പൈപ്പ് ലൈനിനായി കുഴിയെടുത്തതിന്റെ അവശിഷ്ടം റോഡരികിൽനിന്ന് മാറ്റാത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്നു. ചെറുവത്തലമെട്ട-ചട്ടുകപ്പാറ റോഡിൽ മുത്തപ്പൻ മടപ്പുരക്ക് സമീപത്തായാണിത്. കഴിഞ്ഞ ദിവസമാണ് ഇവിടെ പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി ചെയ്തത്. To advertise here, കോൺക്രീറ്റ് ചെയ്ത റോഡരിക് വെട്ടിപ്പൊളിച്ചതിന്റെ അവശിഷ്ടം കൂട്ടിയിട്ട നിലയിലാണുള്ളത്. വാഹനങ്ങൾക്ക് അരിക് നൽകാനും കാൽനടയാത്രക്കാർക്കും പോകുന്നതിനും ബുദ്ധിമുട്ടാകുന്ന രീതിയിലാണിതുള്ളത്. Published: 24 Mar 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റോഡരികിലെങ്ങും കോൺക്രീറ്റ് മാലിന്യം; വഴിനടക്കാൻ കഷ്ടപ്പെട്ട് നാട്ടുകാർ
M
MathrubhumiSource Link
about 2 months ago