റോഡരികിൽനിന്ന് മാറാതെ മരത്തടികൾ

റോഡരികിൽനിന്ന് മാറാതെ മരത്തടികൾ

M
MathrubhumiSource Link
യാത്രക്കാരെ വലച്ച് റോഡരികിൽ ഉപേക്ഷിച്ച മരത്തടികൾ To advertise here, ചമ്പക്കര : ലേലംചെയ്യാതെ വെട്ടിയിട്ടശേഷം റോഡരികിൽ കിടക്കുന്ന മരത്തടികൾ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ നിരവധി സ്ഥലങ്ങളിലാണ് കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും വെല്ലുവിളിയായി തടികൾ കിടക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് പിഴുതുവീണതും വെട്ടിയിട്ടതുമായ മരത്തടികൾ ഇവിടെനിന്നും നീക്കാതെ റോഡിനോട് ചേർന്നുകിടക്കുകയാണ്. ചമ്പക്കര പള്ളിപ്പടിക്കുസമീപം പിഴുതുവീണ 100 അടിയോളം ഉയരമുള്ള താന്നിമരത്തിന്റ തടികൾ മുറിച്ച് റോഡിന്റെ പലഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ശിഖരങ്ങളടക്കം മുറിച്ചുമാറ്റാതെയാണ് റോഡരികിൽ തള്ളിയത്. മൈലാടി ഭാഗത്ത് റോഡിന്റെ ഇരുവശത്തും കൂറ്റൻ തടികളാണ് കിടക്കുന്നത്. മുറിച്ചുമാറ്റിയ മരത്തിന്റെ ചുവട്ഭാഗം പിഴുത് വളവിനോട് ചേർന്നാണ് വെച്ചിട്ടുള്ളത്. പന്ത്രണ്ടാംമൈലിന് സമീപം രണ്ടുവർഷം മുൻപ് മുറിച്ചിട്ട വലിയ മരത്തിന്റെ തടികൾ റോഡരികിൽനിന്നും ഇതുവരെ നീക്കിയിട്ടില്ല. കാടും പടർപ്പും കയറിയതോടെ ഇതിലെ നടക്കാൻപോലും പ്രയാസമാണ്. ആശ്രമംപടിക്ക് സമീപം കൂറ്റൻ വാകമരം മുറിച്ചത് റോഡരികിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ മുറിച്ചിട്ട മരത്തടികൾ നീക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വർഷങ്ങൾക്ക് മുൻപ് മുറിച്ചിട്ട പല മരങ്ങളും റോഡരികിൽ കിടന്ന് ദ്രവിക്കുകയാണ്. മുറിച്ചുമാറ്റുന്നതും ഒടിഞ്ഞുവീഴുന്നതുമായ പതിനായിരങ്ങൾ വിലമതിക്കുന്ന മരങ്ങൾ ലേലം ചെയ്യുകയോ നീക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 18 Mar 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡരികിൽനിന്ന് മാറാതെ മരത്തടികൾ — Mathrubhumi | Boolokam | Boolokam