റോഡിനരികിലൂടെ നടന്ന മിനിക്കുട്ടി എന്തൊക്കെ കാഴ്ചകളാണ് കണ്ടതെന്നറിയണ്ടേ?

റോഡിനരികിലൂടെ നടന്ന മിനിക്കുട്ടി എന്തൊക്കെ കാഴ്ചകളാണ് കണ്ടതെന്നറിയണ്ടേ?

അമ്മയുടെ കൈ പിടിച്ച് മിനിക്കുട്ടി റോഡിനരികിലൂടെ ശ്രദ്ധിച്ച് നടന്നു. ഒറ്റ ഒറ്റയായും വരിവരിയായും വാഹനങ്ങൾ പോകുന്ന കാഴ്ച വളരെ കൗതുകത്തോടെ മിനിക്കുട്ടി നോക്കി. To advertise here, അമ്മക്കും ആ കാഴ്ച ആഹ്ലാദം നിറഞ്ഞത് തന്നെ. ഇടക്കിടെ അമ്മ മിനിക്കുട്ടിയെ ചേർത്ത് നടത്തിയും സൂക്ഷിച്ച് നടക്കണെ എന്നോർമിപ്പിച്ചും, മനോഹരമായ കാഴ്ചകൾ കാണുമ്പോൾ ദാ.. അത് നോക്ക് എന്ന് പറഞ്ഞും അമ്മയും ശ്രദ്ധയോടെ നടന്നു. ആവശ്യപ്പെടുന്നതും, ഇഷ്ടമുള്ളതുമൊക്കെ അമ്മ വാങ്ങിക്കൊടുത്തു. കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളും, കഥകളും പാട്ടും നിറഞ്ഞ ചിത്രങ്ങളുള്ള പുസ്തകങ്ങളുമൊക്കെ... ചെറിയ വെയിൽ വന്നപ്പോൾ അമ്മ കുട നിവർത്തി. വയലറ്റ് പുക്കളുള്ള മഞ്ഞക്കുട. മിനിക്കുട്ടി മുകളിലേക്ക് നോക്കി... ഹായ്.... ആകാശം നിറയെ മഞ്ഞപ്പന്തൽ, എങ്കിലും വെയിലിന്റ കുഞ്ഞ് പാളികൾ മിനിക്കുട്ടിയെ ഉമ്മ വെക്കുന്നത് കണ്ടപ്പോൾ ചിരി വന്നു. വെയിലിനും, കുട്ടികളോട് സ്‌നേഹം തന്നെ. പിന്നെ അമ്മയെ നോക്കി. 'എന്നെ നോക്കി നടക്കാതെ മുന്നോട്ട് നോക്കി നടക്ക്' അല്ലെങ്കിൽ എവിടെയെങ്കിലും തട്ടി മറിഞ്ഞ് വീഴും... അമ്മയ്‌ക്കൊപ്പം മിനിക്കുട്ടിയും ശ്രദ്ധിച്ച് തന്നെ മുന്നോട്ട് നടന്നു. പെട്ടെന്നാണ് വല്ലാത്ത മണമുള്ള കറുത്ത പുക പറത്തിക്കൊണ്ടൊരു വാഹനം വേഗത്തിൽ കടന്ന് പോയി. അമ്മ പറയുന്നതിന് മുൻപ് തന്നെ വായും മൂക്കും പതിയെ പൊത്തി. വായിൽ വല്ലാത്തൊരു രുചിയും അനുഭവപ്പെട്ടു. ടീച്ചർ പറഞ്ഞിട്ടുണ്ട് ഇത്തരം പുകകൾ ശ്വസിക്കരുതെന്ന്. അമ്മ പിന്നെയും ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു. തൊട്ടപ്പുറത്ത് ബിരിയാണി ഷോപ്പ് കണ്ടപ്പോൾ അമ്മ ചോദിച്ചു... നമുക്കൊരു ബിരിയാണി കഴിച്ചാലോ.. ഹായ്..ബിരിയാണി മിനിക്കുട്ടിയുടെ വായിൽ വെള്ളം നിറഞ്ഞു. ബിരിയാണി ഷോപ്പിൽ നല്ല തിരക്ക് അമ്മയുടെ കൈവിടാതെ പിടിച്ച് ബിരിയാണി ഷോപ്പിലേക്ക് കയറി. പലനിറത്തിലും, തരത്തിലും വെച്ചിരിക്കുന്ന മിഠായി ഭരണികൾ പാല് കുടിക്കുകയും ഐസ് ക്രീം നുണ യുകയും ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങളിലേക്ക് നോക്കി മിനിക്കുട്ടിയും ചിരിച്ചു. അമ്മ മിനിക്കുട്ടിയേയും കൊണ്ട് കൈയും മുഖവും കഴുകാനായി വാഷ് ബെയ്‌സനരികിലേക്ക് ചെന്നു. അമ്മയേക്കാൾ വേഗത്തിൽ മിനിക്കുട്ടി ടാപ്പ് തുറന്ന് കൈയും മുഖവും കഴുകി. ടിച്ചർ പറഞ്ഞിട്ടുണ്ട് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈയും മുഖവും നല്ലത് പോലെ കഴുകണമെന്ന്. ഇല്ലെങ്കിൽ കീടാണുക്കൾ വയറിനകത്ത് ചെന്ന് അസുഖങ്ങൾ പിടിപ്പെടുമെന്ന്. നല്ല ശീലംതന്നെ... മിടുക്കിക്കുട്ടി.... അമ്മ പറഞ്ഞു.......! ഇപ്പോൾ അമ്മയും മിനിക്കുട്ടിയും ബിരിയാണി കഴിക്കുകയാണ്.. ഷോപ്പിന്റെ മറ്റൊരു ഭാഗത്ത് കയ്യടിച്ച് ചിരിക്കുന്ന മറ്റൊരമ്മയും കുട്ടിയുടെയും ചിത്രം. ഹായ്... നല്ല രുചിയും... മണവും. നല്ല അമ്മ.... എന്റെ പുന്നാര അമ്മ മിനിക്കുട്ടിയുടെ മധുരം നിറഞ്ഞ വാക്കുകൾ ബിരിയാണി ഷോപ്പിൽ ചിരി പടർത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡിനരികിലൂടെ നടന്ന മിനിക്കുട്ടി എന്തൊക്കെ കാഴ്ചകളാണ് കണ്ടത… | Boolokam