അരൂർ : വെളുത്തുള്ളി-ആഞ്ഞിലിക്കാട് റോഡിന്റെ സംരക്ഷണഭിത്തി സമൂഹവിരുദ്ധർ കുത്തിപ്പൊളിച്ച് നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിലായാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മൂന്നുവർഷം മുൻപാണ് പഞ്ചായത്ത് 16-ാം വാർഡിലെ വെളുത്തുള്ളി പാടശേഖരത്തോടുചേർന്നുള്ള റോഡ് സംരക്ഷിക്കുവാൻ കരിങ്കൽ സംരക്ഷണഭിത്തി കെട്ടിയത്. നിലവിൽ യാതൊരു കുഴപ്പവും ഇതിനില്ല. To advertise here, സംരക്ഷണഭിത്തിയുടെ മുകളിലെ കോൺക്രീറ്റ് ചെയ്തഭാഗവും താഴേക്ക് കരിങ്കൽ അടുക്കിക്കെട്ടിയ ഇടവുമാണ് പൊളിച്ചത്. ഇത്തരത്തിൽ പൊളിക്കുന്ന ഭാഗങ്ങൾ ഇവർതന്നെ ഇവിടെനിന്ന് മാറ്റുന്നുമുണ്ട്. ലഹരിക്കടിമപ്പെട്ടവരാണ് ഇതിനുപിന്നിലെന്നാണ് പ്രദേശവാസികളുടെ സംശയം. കമ്പിപ്പാരപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവ നശിപ്പിക്കുന്നതെന്നാണ് സൂചന. രാത്രിയായാൽ ഇവിടം പൊതുവിൽ ആളനക്കം കുറവാണ്. അതിനാൽ ലഹരി ഉപയോഗിക്കുന്നവരുടെ ഇഷ്ടതാവളമാണിത്. പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Published: 22 Apr 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റോഡിന്റെ സംരക്ഷണഭിത്തി കുത്തിപ്പൊളിക്കുന്നതായി പരാതി
M
MathrubhumiSource Link
18 days ago