പനയൂർ : രണ്ടുവർഷം മുൻപ് റോഡിന്റെ വശംതകർന്ന് കുളത്തിൽ വീണഭാഗത്ത് സംരക്ഷണഭിത്തി നിർമാണം തുടങ്ങി. പനയൂർ കോവിൽ റോഡിന്റെ ഒരുവശമാണ് സ്വകാര്യവ്യക്തിയുടെ കുളത്തിലേക്ക് ഇടിഞ്ഞുവീണത്. ഇതിനെത്തുടർന്ന് വലിയ വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. വീണ്ടും മഴക്കാലത്ത് റോഡിന്റെ വശത്ത് മണ്ണിടിച്ചിൽ വർധിച്ചിരുന്നു. To advertise here, വാണിയംകുളം പഞ്ചായത്തിന്റെ 2025-2026 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്. മഴക്കാലമായാൽ അഴുക്കുചാൽ അടഞ്ഞതിനെത്തുടർന്ന് റോഡിലൂടെയാണ് വെള്ളം ശക്തിയായി ഒഴുകിവരുന്നത്. ഇതാണ് റോഡ് ഇടിയാൻ കാരണം. മഴയ്ക്കു മുൻപ് അഴുക്കുചാലുകൾ വൃത്തിയാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. Published: 22 Apr 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
