ഒറ്റപ്പാലം : കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതുകാരണം നടക്കാൻപോലും പറ്റാതെ തോട്ടക്കര ശാന്തിനഗർ റോഡിലെ കുടുംബങ്ങൾ. തോട്ടക്കര മയിലുംപുറം റോഡിലെ ശാന്തിനഗറിലെ പത്തോളം കുടുംബങ്ങളാണ് ഒരു മാസത്തിലേറെയായി ദുരിതമനുഭവിക്കുന്നത്. കടുത്ത വേനൽച്ചൂടിലും ഈഭാഗം വെള്ളക്കെട്ട് ഭീഷണിയിലാണെന്ന് കുടുംബങ്ങൾ പറയുന്നു. To advertise here, ഒന്നിടവിട്ട ദിവസങ്ങളിലാണ് തോട്ടക്കര ഭാഗത്തേക്ക് ജല അതോറിറ്റിയുടെ ജലവിതരണം. ഒരു മാസം മുൻപ് പൊട്ടിയ പൈപ്പിലൂടെ വൻതോതിൽ വെള്ളം പാഴാകുന്നതാണ് പ്രശ്നം. വിതരണം കഴിയുന്നതുവരെ വെള്ളം കോൺക്രീറ്റ് റോഡിൽ കെട്ടിനിൽക്കും. വെള്ളം താഴ്ന്നുപോകാനോ ഒഴുകിപ്പോകാനോ വഴിയില്ലാത്തതിനാൽ റോഡുമുഴുവൻ കെട്ടിനിൽക്കും. ഇതോടെ, റോഡിലൂടെ നടക്കാനോ വാഹനങ്ങളിൽ പോകാനോ കഴിയാത്ത സ്ഥിതിയാണ്. വെയിലേറ്റ് വെള്ളം വറ്റുമ്പോഴേക്കും അടുത്ത ജലവിതരണം തുടങ്ങിയിട്ടുണ്ടാകും. ഇതോടെ, വീണ്ടും വെള്ളംനിറയും. ഇടയ്ക്കിടെ ജലവിതരണം തടസ്സപ്പെടുന്ന പ്രദേശംകൂടിയാണ് തോട്ടക്കര. കുടുംബങ്ങൾ വെള്ളം കിട്ടാൻ പ്രയാസം നേരിടുന്നതിനിടെയാണ് വെള്ളം പാഴാകുന്നത്. ദിവസങ്ങൾക്കുമുൻപ് ആഴ്ചകളോളം വെള്ളമെത്താതെ ബുദ്ധിമുട്ടിലായ പ്രദേശം കൂടിയാണിത്. ജല അതോറിറ്റിക്ക് നിരവധിതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിന് തയ്യാറെടുക്കുകയാണ് ശാന്തിനഗറിലെ കുടുംബങ്ങൾ. അതേസമയം, സ്ഥലത്ത് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. Published: 22 Mar 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റോഡിലാണ് കുടിവെള്ളം; വഴിനടക്കാനാവാതെ ജനം
M
MathrubhumiSource Link
about 2 months ago