തളിപ്പറമ്പ് : മാർക്കറ്റ് റോഡിലെ അനധികൃത വ്യാപാരം നീക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കാനുമെത്തിയ ഉദ്യോഗസ്ഥർക്കുനേരെ കൈയേറ്റം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ നഗരസഭാ സെക്രട്ടറി കെ.പി. സുബൈർ താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. പോലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. ഈ ഭാഗത്ത് മാസങ്ങളായി റോഡ് കൈയേറ്റം നടക്കുന്നു. ഇതിന് മുൻപ് പലതവണ നടപടിയുണ്ടായെങ്കിലും സമീപകാലത്തായി റോഡിലെ അനധികൃത വ്യാപാരം കൂടിയിരുന്നു. To advertise here, സെക്രട്ടറിയുടേത് ഏകപക്ഷീയ നീക്കം-നഗരസഭാധ്യക്ഷൻ :നഗരസഭാ സെക്രട്ടറിയുടേത് ഏകപക്ഷീയനീക്കമായിപ്പോയെന്ന് നഗരസഭാധ്യക്ഷൻ പി.കെ. സുബൈർ പറഞ്ഞു. അനധികൃത വ്യാപാരത്തിനെതിരേ ശക്തമായ നടപടിയുണ്ടുക്കാൻതന്നെയാണ് തിരുമാനം. ഓരോ ഭാഗങ്ങളായി തിരിച്ച് വ്യാപാരികളുമായി ചർച്ചചെയ്യും. അതിനിടയിലുണ്ടായ നീക്കത്തിൽ ഗൂഢാലോചനയുണ്ട്-അദ്ദേഹം പറഞ്ഞു. കൗൺസിലർമാർ പ്രതിഷേധിച്ചു :നഗരസഭാ സെക്രട്ടറിക്കും ജീവനക്കാർക്കും നേരേയുണ്ടായ കൈയേറ്റത്തിൽ കൗൺസിലർമാർ പ്രതിഷേധിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, എ. അശോക്‌കുമാർ, പി.വി. സുരേഷ് എന്നിവർ പ്രതിഷേധിച്ചു. പരിക്കേറ്റ നഗരസഭാ സെക്രട്ടറി ചികിത്സ തേടി Published: 20 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

റോഡിലെ തടസ്സങ്ങൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്കുനേരേ കൈയേറ്റം
M
MathrubhumiSource Link
about 2 months ago