റോഡിൽ റിഫ്ളക്ടറുകളില്ല ഡ്രൈവർമാരെ അപകടത്തിലേക്ക്‌ വഴിതെറ്റിക്കുന്നു

റോഡിൽ റിഫ്ളക്ടറുകളില്ല ഡ്രൈവർമാരെ അപകടത്തിലേക്ക്‌ വഴിതെറ്റിക്കുന്നു

M
MathrubhumiSource Link
കണ്ണൂർ : എ.കെ.ജി. ആസ്പത്രി റോഡ് മുതൽ വളപട്ടണംവരെയുള്ള റോഡിൽ റിഫ്ളക്ടർ ഇല്ലാത്തത്‌ വാഹനങ്ങൾക്ക്‌ ഭീഷണിയാകുന്നു. രാത്രിയിൽ ഈ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഡ്രൈവർമാർക്ക്‌ വെല്ലുവിളിയാണ്‌. എതിരേയുള്ള വാഹനങ്ങളോ റോഡിലെ തടസ്സങ്ങളോ ഡിവൈഡറുകളോ വീതിയോ കൃത്യമായി കാണാൻ കഴിയുന്നില്ല. ചിലയിടങ്ങളിൽ റിഫ്ളക്ടർ ഉണ്ടെങ്കിലും തകർന്നുകിടക്കുകയാണ്‌. To advertise here, വളവുകൾ, ജങ്ഷൻ, തടസ്സങ്ങൾ, വീതി, ഡിവൈഡർ എന്നിവയെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ റിഫ്ലക്ട്‌ ചെയ്ത്‌ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നവയാണ് റിഫ്ളക്ടർ. ഇതില്ലെങ്കിൽ ഡ്രൈവർമാർക്ക് കൃത്യമായി റോഡ് കാണാൻ കഴിയാതെ വരും. റിഫ്ളക്ടർ ഇല്ലാത്ത റോഡുകളിൽ രാത്രിയാത്ര ബുദ്ധിമുട്ടാണ്. ഡ്രൈവർമാർക്ക് വേഗം കുറയ്ക്കേണ്ടി വരും. ഇത് യാത്രാസമയം വർധിപ്പിക്കുകയും ചെയ്യും. മിക്കവാറും വാഹനങ്ങൾ വേഗം കുറയ്ക്കാതെയായിരിക്കും കടന്നുപോകുന്നത്. ഇത്‌ അപകടസാധ്യത കൂട്ടുന്നു. റോഡിലെ തടസ്സങ്ങളെ കൃത്യമായി കാണാൻ കഴിയാതെ വരുമ്പോൾ വാഹനങ്ങൾ ഇടിച്ചുതെറ്റും. മാത്രമല്ല, റോഡിന്റെ വീതി അറിയാത്തവർ നിർത്തിയിട്ട വാഹനങ്ങളിൽ ഇടിക്കാനും സാധ്യതയുണ്ട്. വളവുകൾ മനസ്സിലാകാതിരിക്കുമ്പോൾ വാഹനങ്ങൾ കൃത്യമായി നിയന്ത്രിക്കാൻ കഴിയാതെ വരുന്നതും അപകടമുണ്ടാക്കും. ഈ ഭാഗത്ത് പലപ്പോഴായി വാഹനങ്ങൾ ഡിവൈഡറിലേക്ക് കയറി അപകടം ഉണ്ടാക്കുന്നുണ്ട്‌. റോഡിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളതുകൊണ്ടാണ് രാത്രിയിലും വണ്ടിയുമായി പോകുന്നത്. റോഡിന്റെ വീതിയെക്കുറിച്ച് അറിവില്ലാത്തവരോ ആദ്യമായി വരുന്നവരോ ആണെങ്കിൽ രാത്രിയിൽ റോഡ്‌ മനസ്സിലാകാതെ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഉള്ള റിഫ്ളക്ടറാണെങ്കിൽ തെളിയുന്നുമില്ലെന്ന് ഇതിലൂടെയുള്ള സ്ഥിരം ബൈക്ക് യാത്രക്കാരനായ കെ. ധനേഷ് പറഞ്ഞു. പ്രശ്‌നം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. Published: 21 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡിൽ റിഫ്ളക്ടറുകളില്ല ഡ്രൈവർമാരെ അപകടത്തിലേക്ക്‌ വഴിതെറ്റി… | Boolokam