റോഡുകൾ കൈയടക്കി തെരുവുനായക്കൂട്ടം

റോഡുകൾ കൈയടക്കി തെരുവുനായക്കൂട്ടം

മലയോരയാത്ര ഭീതിയിൽ To advertise here, വിതുര : മലയോരമേഖലയിലെ യാത്ര ദുരിതത്തിലാക്കി തെരുവുനായശല്യം. ഇരുചക്രവാഹന യാത്രക്കാരെയും കാൽനടക്കാരെയും നായകൾ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവായതോടെ ഭീതി ഇരട്ടിയാകുന്നു. പരാതികൾ ഉയർന്നിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പൊതുനിരത്തുകളും കാത്തിരിപ്പുകേന്ദ്രങ്ങളും മാത്രമല്ല സർക്കാർ ഓഫീസ് വളപ്പുകളും കടവരാന്തകളും നായകളുടെ വിഹാരകേന്ദ്രങ്ങളാണ്. വിതുര, തൊളിക്കോട്, നന്ദിയോട് പഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന നായക്കൂട്ടം കാൽനടക്കാരെയാണ് പതിവായി ഉപദ്രവിക്കുന്നത്. ബസ് കാത്തുനിൽക്കുന്നവരെയും നായകൾ ശല്യം ചെയ്യുന്നുണ്ട്. വിതുര പോലീസ് ഫയർ സ്റ്റേഷനുകളിലേക്കുള്ള റോഡിൽ നായക്കൂട്ടം വിശ്രമിക്കുന്നത് പതിവുകാഴ്ചയാണ്. പ്രധാന കാരണം മാലിന്യം തള്ളൽ : റോഡരികുകളിലെ മാലിന്യനിക്ഷേപമാണ് നായശല്യത്തിനു പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. അറവുമാലിന്യം തിന്നാനെത്തുന്നവയാണ് നായകളിൽ ഏറെയും. പ്രധാന ജങ്ഷനുകളിലെ വഴിയോരക്കച്ചവടവും നായശല്യത്തിനു കാരണമാകുന്നു. വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടത്തോടെ ഇറക്കിവിടുന്ന നായകൾ ജനവാസകേന്ദ്രങ്ങളും കാത്തിരിപ്പുകേന്ദ്രങ്ങളും റോഡുകളും താവളമാക്കുന്നു. നായകളെ വന്ധ്യംകരണം നടത്താൻ പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതി നിലച്ചതോടെ പ്രശ്നം രൂക്ഷമായി. ദുരിതം ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടക്കാർക്കും : ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരുമാണ് നായകളുടെ ഉപദ്രവം നേരിടുന്ന മറ്റു വിഭാഗങ്ങൾ. ഇടവഴികളിൽനിന്ന് പ്രധാന നിരത്തിലേക്ക് ഓടിയിറങ്ങുന്ന നായകളാണ് സ്കൂട്ടർ യാത്രക്കാർക്ക് ഭീഷണി. വാഹനങ്ങൾക്കു പുറകെ ഓടിയെത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും അപകടത്തിനു കാരണമാകുന്നു. Published: 23 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!