റോഡുകൾ തോടുപോലെ

റോഡുകൾ തോടുപോലെ

അപകടങ്ങൾ പതിവാകുന്നു To advertise here, പാലോട്ടെ വെള്ളക്കെട്ടിനു പരിഹാരമില്ലേ പാലോട് : തെങ്കാശിപ്പാതയിൽ പാലോട് പ്ലാവറയിലെ വെള്ളക്കെട്ട് യാത്രക്കാരെ അപകടത്തിലാക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡിൽ ഓടകളില്ലാത്തതും ഇടയ്ക്കിടയ്ക്ക് പൈപ്പ് പൊട്ടുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നു. ഒരാഴ്ചയായി ഇടയ്‌ക്ക് പെയ്യുന്ന മഴയിൽ 200 മീറ്ററോളം ദൂരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തെങ്കാശി റോഡിലെ പ്ലാവറ സി.എസ്.ഐ. പള്ളിക്കും പെട്രോൾ പമ്പിനും ഇടയ്ക്കാണ് വെള്ളക്കെട്ട്. റോഡിന്റെ പാതിയിലധികം ഭാഗം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. റോഡിന്റെ എതിർവശത്തുകൂടി വരുന്ന വാഹനങ്ങൾ വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് വെട്ടിയൊടിക്കുന്നതിനാൽ നിത്യവും അപകടങ്ങൾക്കും കുറവില്ല. ഒരാഴ്ചയ്ക്കിടെ ഇരുചക്രവാഹന യാത്രക്കാർക്കാണ് കുഴി അറിയാതെ വീണ് അപകടം സംഭവിച്ചത്. പ്ലാവറ പെട്രോൾ പമ്പിന് മുന്നിലുള്ള ഓടയും സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള ലോറി വർക്ക്‌ഷോപ്പിനു മുന്നിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇവിടെയെങ്ങും ഓടകൾ നിർമിച്ചിട്ടുമില്ല. സ്വകാര്യ വ്യക്തികളും കടയുടമകളും വർക്ക്‌ഷോപ്പുകാരും റോഡ് കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയതാണ് നിലവിലെ അപകടപരമ്പരയ്ക്കു കാരണം. കൊല്ലങ്കാവ് ജങ്ഷനിലും വെള്ളക്കെട്ട് രൂക്ഷം : തെങ്കാശിപ്പാതയിലെ പ്രധാന കവലയായ കൊല്ലങ്കാവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ചെറിയൊരു മഴപെയ്താൽ മതി കൊല്ലങ്കാവ് ജങ്ഷൻ വെള്ളത്തിനടിയിലാകും. കൊടും വളവിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. അതിനാൽ വൻ അപകടങ്ങളാണ് പതിയിരിക്കുന്നത്. ഓടകളിൽ മാലിന്യം നിറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ചില കടകളിലേക്ക് കയറുന്നതിനായി ഉടമകൾ ഓടകളടച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിയതും പ്രശ്‌നങ്ങൾക്ക് കാരണമായി. പൊൻമുടി ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പഴകുറ്റി-വിതുര-ചുള്ളിമാനൂർ റോഡ് നിർമാണം നടക്കുന്നുണ്ട്. അടുത്തകാലത്താണ് ഇവിടെ ബൈക്കപകടത്തിൽ യുവാവ് മരിച്ചത്. പൊതുമരാമത്തോ നഗരസഭയോ ഇടപെട്ട് ഓടയിലെ മാലിന്യം നീക്കംചെയ്ത്‌ അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്‌നപരിഹാരത്തിന് ഉടൻ സംവിധാനം കാണണം : പ്ലാവറയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ അധികൃതർ മുന്നോട്ടുവരണം. വർഷങ്ങളായി ഇവിടെ മഴക്കാലത്തും പൈപ്പ്‌ലൈൻ പൊട്ടിയും വെള്ളക്കെട്ട്‌ രൂപപ്പെട്ടിരിക്കുകയാണ്. പൊതുമരാമത്തിനെ സമീപിച്ചാൽ ഉഴപ്പൻ മറുപടികളാണ് നൽകുന്നത്. സ്ഥിരമായ ഓടകളില്ലാത്തതാണ് പ്രശ്‌നം. നേരത്തേയുണ്ടായിരുന്ന ഓടകൾ പലരും മണ്ണിട്ടുമൂടി. ജനകീയസമരങ്ങളിലേക്ക് പൊതുജനത്തെ തള്ളിവിടരുത്. പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡുകൾ തോടുപോലെ — Mathrubhumi | Boolokam | Boolokam