റോഡുപണി മന്ദഗതിയിൽ;പൊടി തിന്ന് നാട്ടുകാർ

റോഡുപണി മന്ദഗതിയിൽ;പൊടി തിന്ന് നാട്ടുകാർ

M
MathrubhumiSource Link
വിദ്യാനഗർ : എസ്‌പി നഗർ-ഹിദായത്ത് നഗർ-കോപ്പ റോഡ് നവീകരണ പ്രവൃത്തി മന്ദഗതിയിലായത് നാട്ടുകാർക്ക് തീരാദുരിതമായി. വാഹനങ്ങൾ കടന്നുപോകുമ്പോഴുയരുന്ന കരിങ്കൽപ്പൊടി പരിസരത്തെ ജനജീവിതം ദുസ്സഹമാക്കുകയാണ്. To advertise here, വാഹനം പോകുമ്പോൾ ഉയരുന്ന കരിങ്കൽപ്പൊടി വീടുകളിലേക്ക് അടിച്ചുകയറുന്നു. റോഡരികിൽ താമസിക്കുന്നവർക്ക് ഇതുമൂലം ശ്വാസംമുട്ടൽ കണ്ണിന് കലക്കം, അണുബാധ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളുമുണ്ട്. മുട്ടത്തോടി ഹിദായത്ത് നഗർ നിവാസികൾ കുറച്ച് ആഴ്ചകളായി അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ പറ്റില്ല. പോയി കണ്ടറിയുകതന്നെ വേണം. റോഡ് നവീകരണപ്രവൃത്തി മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നതാണ് നാടിനെ ദുരിതത്തിലാക്കിയത്. വിദ്യാനഗർ-ഉളിയത്തടുക്ക റോഡിൽ എസ്‌പി നഗറിൽനിന്ന് ഹിദായത്ത് നഗർ വഴി കോപ്പയിലേക്കുള്ള 2640 മീറ്റർ റോഡിലാണ് നാല് കോടിയോളം രൂപ ചെലവിൽ നവീകരണം നടത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് നവീകരണപ്രവൃത്തി തുടങ്ങിയത്. ഒൻപത് മാസം കൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നു. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങും ഒാവു ചാലും സംരക്ഷണഭിത്തി നിർമാണവും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പൂർത്തീകരിക്കേണ്ടത്. റോഡ് വീതികൂട്ടുന്നതിന് തടസ്സമായുണ്ടായിരുന്ന വൈദ്യുതത്തൂണുകളും ട്രാൻസ്‌ഫോമറുകളും യഥാസമയം മാറ്റാത്തതും നിർമാണപ്രവൃത്തിയെ പ്രതികൂലമായി ബാധിച്ചിരുന്നു. മൂന്നുമാസം മുൻപാണ് റോഡ് കിളച്ചുനിരത്തിയത്. മെക്കാഡം ടാറിങ് നടത്തുന്നതിന് മുന്നോടിയായി കരിങ്കൽപ്പൊടി ഉൾപ്പെടെയുള്ള മിശ്രിതം കലർത്തി റോഡിൽ നിരത്തിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും തുടർപ്രവൃത്തി നടത്താത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കയിത്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അന്തരീക്ഷമാകെ പൊടിയിൽ കുളിക്കുകയാണ്. ഹിദായത്ത് നഗറിൽ റോഡിനോട് ചേർന്ന് ഗവ. യു.പി. സ്കൂളും അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂളും അങ്കണവാടിയും മൂന്ന് മദ്രസകളും പ്രവർത്തിക്കുന്നുണ്ട്. കരിങ്കൽപ്പൊടി ശല്യം കുട്ടികളിൽ കടുത്ത ശ്വാസകോശസംബന്ധമായ രോഗത്തിന് ഇടയാക്കുന്നു. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ചേർന്ന നാട്ടുകാരുടെ യോഗം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള പ്രതിഷേധപരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടാർ കിട്ടുന്നതിലുണ്ടായ പ്രയാസമാണ് പണി നിലയ്ക്കുന്നതിന് ഇടയാക്കിയതെന്ന് കരാറുകാരനായ എം.എ. ഇക്ബാൽ പറഞ്ഞു. റോഡ് വീതികൂട്ടുന്നതിന് തടസ്സമായുണ്ടായിരുന്ന വൈദ്യുതത്തൂണുകൾ ഉൾപ്പെടെ യഥാസമയം മാറ്റിയിടാത്തതും പണിക്ക് തടസ്സം നേരിട്ടതായും ഇക്ബാൽ കൂട്ടിച്ചേർത്തു. Published: 23 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡുപണി മന്ദഗതിയിൽ;പൊടി തിന്ന് നാട്ടുകാർ — Mathrubhumi | Bo… | Boolokam