റോഡ്റോളർ, സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു

റോഡ്റോളർ, സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു

M
MathrubhumiSource Link
കടയിലേക്ക് പാഞ്ഞുകയറി To advertise here, ഇലന്തൂർ : നിയന്ത്രണംവിട്ട റോഡ്റോളർ സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ടി.കെ.റോഡിൽ വാര്യാപുരത്തിനും കൊല്ലംപടി ജങ്ഷനും ഇടയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.05-നാണ് സംഭവം. സ്കൂട്ടർ യാത്രികനായ ആറന്മുള സ്വദേശി മനീഷിന് (47) ഗുരുതരപരിക്കേറ്റു. ഭാഗ്യംകൊണ്ടാണ് റോഡ്റോളറിന് അടിയിൽപെടാതിരുന്നത്. സ്കൂട്ടറിന് മുകളിലൂടെ കയറിയ റോഡ്റോളർ സമീപത്തെ കടയുടെ മുന്നിലെ ഷെഡ്ഡും തകർത്താണ് നിന്നത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇലന്തൂരിൽനിന്നും പത്തനംതിട്ട ഭാഗത്തേക്ക്‌ പോവുകയായിരുന്നു റോഡ്റോളർ. വാര്യാപുരത്തെ കൊടുംവളവ് കഴിഞ്ഞുള്ള ഇറക്കത്തിലാണ് നിയന്ത്രണംവിട്ട് എതിരേവന്ന സ്കൂട്ടർ യാത്രികനെ ഇടിച്ചത്. റോഡിന് വശത്തേക്ക് തെറിച്ചുവീണ മനീഷിന് തലയ്ക്കും കൈകാലുകൾക്കും പരിക്കുണ്ട്. ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്തല സ്വദേശിയായ ഷിജുവിന്റെ കർട്ടൻകടയുടെ ഷെഡ്ഡാണ് റോഡ്റോളർ തകർത്തത്. കടയുടെ മുന്നിൽ നിർത്തിയിട്ട കാറിലും റോഡ്റോളർ ഇടിച്ചു. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. Published: 17 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡ്റോളർ, സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു — Mathrubhumi | Bool… | Boolokam